ഖേലോ ഇന്ത്യയിൽ തിളങ്ങി നടൻ മാധവന്റെ മകൻ വേദാന്ത്. ഏഴ് മെഡലുകളാണ് നീന്തലിൽ വേദാന്ത് സ്വന്തമാക്കിയത്. മഹാരാഷ്ട്ര ടീമിനായി മകൻ വിജയം സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് മാധവൻ ഇപ്പോൾ
VERY grateful & humbled by the performances of @fernandes_apeksha ( 6 golds,1 silver,PB $ records)& @VedaantMadhavan (5golds &2 silver).Thank you @ansadxb & Pradeep sir for the unwavering efforts & @ChouhanShivraj & @ianuragthakur for the brilliant #KheloIndiaInMP. So proud pic.twitter.com/ZIz4XAeuwN
— Ranganathan Madhavan (@ActorMadhavan) February 12, 2023
“മഹാരാഷ്ട്രയ്ക്കു വേണ്ടി രണ്ടു ട്രോഫികൾ അവർ നേടി. ആൺകുട്ടികളുടെ വിഭാഗം നീന്തൽ മത്സരത്തിൽ ഒരു ട്രോഫിയും ഖേലോ ഗെയിംസിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി” മാധവൻ കുറിച്ചു. 1500 മീറ്റർ, 400 മീറ്റർ, 800 മീറ്റർ ഇനങ്ങളിൽ വെള്ളി മെഡലുകളും യുവ നീന്തൽ താരം സ്വന്തമാക്കി. ഖേലോ ഇന്ത്യയിൽ 161 മെഡലുകളുമായി ഒന്നാം സ്ഥാനത്തെത്തിയ മഹാരാഷ്ട്രയേയും മാധവൻ അഭിനന്ദിച്ചു.
നീന്തലിൽ മകന് വിദഗ്ധ പരിശിലീനം ലഭിക്കാൻ രണ്ട് വർഷങ്ങൾക്ക് മുമ്പ് മാധവൻ കുടുംബ സമേതം ദുബായിലേക്ക് താമസം മാറിയിരുന്നു.