കളമശ്ശേരിയില്‍ മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവര്‍ത്തകയോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് പരാതി.ഇന്നലെയാണ് കൊച്ചിയില്‍ മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം നടന്നത്. കെഎസ്‌യു പ്രവര്‍ത്തക മിവ ജോളിയെ പൊലീസ് ബലമായി കോളറില്‍ പിടിച്ച് പ്രതിഷേധസ്ഥലത്തുനിന്നും നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പരാതിയുമായി മുന്നോട്ടുപോകുന്നത്. കളമശേരി യിൽ പെൺകുട്ടിയോട് പോലീസുകാരൻ മോശമായി പെരുമാറിയ സംഭവം,കയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. വനിതാ പ്രവർത്തകർക്കും സമരം ചെയ്യണം. പൊലീസുകാർക്ക് എതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് പൊലീസിനെതിരെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഡിജിപിക്ക് പരാതി നല്‍കി.
കരിങ്കൊടി പ്രതിഷേധത്തിനിടെ പോലീസ് കെഎസ്‌യു പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി

