ഹിജാബ് വിവാദത്തില്‍ രാജ്യാന്തര പ്രതികരണങ്ങള്‍ വന്നതിന് പിന്നാലെ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം.വിഷയം രാജ്യത്തിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നും, ദുരുദ്ദേശത്തോടെയുള്ള പ്രതികരണങ്ങള്‍ സ്വാഗതം ചെയ്യില്ലെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.അമേരിക്കയും പാകിസ്താനും വിഷയത്തിൽ പ്രതികരിച്ചിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് നിലവിൽ ഇതെന്നാണ് മന്ത്രാലയം ഓർമിപ്പിക്കുന്നത്.
കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ് കോഡുമായി ബന്ധപ്പെട്ട വിഷയം ബഹുമാനപ്പെട്ട കര്‍ണാടക ഹൈക്കോടതിയുടെ ജുഡീഷ്യല്‍ പരിഗണനയിലാണ്. നമ്മുടെ ഭരണഘടന ചട്ടക്കൂടിന്റെയും ജനാധിപത്യ മര്യാദകളുടെയും വ്യവസ്ഥയുടെയും ഉള്ളില്‍ നിന്ന് കൊണ്ടാണ് വിഷയങ്ങള്‍ പരിഗണിക്കുന്നതും പരിഹാരം കാണുന്നതും. ഇന്ത്യയെ അടുത്തറിയുന്നവര്‍ക്ക് ഈ സാഹചര്യങ്ങള്‍ മനസിലാകും.വിദേശകാര്യ മന്ത്രാലയ വക്താവ് അരിണ്‍ഡം ബാഗ്ചി പ്രതാവനയില്‍ പറഞ്ഞു.ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി അമേരിക്കയും, പാകിസ്ഥാനും രംഗത്തെത്തിയിരുന്നു.
ഹിജാബ് വിഷയം ആഭ്യന്തരം വിവാദത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

