താമരശ്ശേരിയിൽ പൂവൻ മലയിൽ വൻ വാഷ് ശേഖരം കണ്ടെത്തി നശിപ്പിച്ചു;പ്രതികൾക്കായി അന്വേഷണം ഊർജ്ജിതം
കോഴിക്കോട് എക്സ്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഐ.ബി യിൽ നിന്ന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ താമരശ്ശേരി പൂവൻമലയിൽ നടത്തിയ പരിശോധനയിൽ 200 ലിറ്റർ കൊള്ളുന്ന ബാരലിലും,400 ലിറ്റർ കൊള്ളുന്ന ബാരലിലും കൂടാതെ 300 ലിറ്റർ കൊള്ളുന്ന കുഴിയിൽ സൂക്ഷിച്ചു വച്ച നിലയിലുമായി കണ്ടെത്തിയ 900 ലിറ്റർ വാഷ് ശേഖരം കണ്ടെത്തി നശിപ്പിച്ചു.പരിശോധനാ സംഘത്തിൽ ഐ.ബി പ്രിവൻ്റീവ് ഓഫീസർ യു.പി മനോജ്കുമാർ,സി.ഇ.ഒ മാരായ ഷിബു.എം,ബിനീഷ് കുമാർ എ.എം , അഖിൽ. പി, ഫെബിൻ എൽദോസ് എന്നിവരു ണ്ടായിരുന്നു.