
ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ തപോവനിലെ തകര്‍ന്ന തുരങ്കത്തിനുള്ളില്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതടക്കമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ദുരന്തത്തില്‍ ഇതുവരെ 36 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 200 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു.കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയുടെ അധ്യക്ഷതയില്‍ തപോവനിലെ എന്‍ടിപിസിയുടെ ജലപദ്ധതിയുടെ സ്ഥലത്ത് കേന്ദ്ര-ഏജന്‍സികള്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും പുരോഗതി അവലോകനം ചെയ്യുന്നതിനായി യോഗം ചേര്‍ന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

