തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധനവില 90 കടന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയും വര്‍ധിച്ചു.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 90.02 രൂപയാണ് ഇന്നത്തെ വില. ഡീസൽ വില 84.27 ആയി. കൊച്ചിയിൽ പെട്രോളിന് 88.39 രൂപയും ഡീസലിന് 82.76 രൂപയുമായി. കോഴിക്കോട്ട് പെട്രോളിന് 88.60 രൂപയും ഡീസലിന് 82.97യുമായി.
തുടര്‍ച്ചയായി ഇന്ധനവില വര്‍ധിക്കുന്നത് അവശ്യസാധനങ്ങളുടെ വിലയും കൂട്ടിയിരിക്കുകയാണ്. ജീവിതച്ചെലവുകളില്‍ ഗണ്യമായ വര്‍ധനവാണ് ഇന്ധനവില വര്‍ധനവ് സൃഷ്ടിച്ചിരിക്കുന്നത്.