കളരിക്കണ്ടി നവോദയ വായനശാലയും കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 4ാം വാര്‍ഡ് ഗ്രാമോത്സവ കമ്മറ്റിയും സംയുക്തമായി വായനശാല ഹാളില്‍ വ്യക്തിത്വ വികസനവും സ്ത്രീ സമൂഹവും വിഷയത്തില്‍ ശില്‍പ്പശാല നടത്തി. ജനാര്‍ദ്ദനന്‍ കളരിക്കണ്ടി സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ദീപ വിനോദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ടി.കെ ഹിതേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു ശില്‍പ്പശാലയില്‍ ശ്രീനിവാസന്‍ ചെറുകുളത്തൂര്‍ ക്ലാസ് എടുത്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.പി സുരേന്ദ്രനാഥ്,ഇ പ്രമോദ്, കെപി ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. മിനി സുരേഷ് നന്ദി പറഞ്ഞു.
ശില്‍പ്പശാല നടത്തി

