വയനാട് കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റ കര്‍ഷകന്‍ മരിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് മരിച്ചത്. 50 വയസായിരുന്നു. ഇന്നു രാവിലെ 11 മണിയോടെയാണ് തൊണ്ടര്‍നാട് പുതുശേരിയില്‍ വീടിനടുത്ത് ഇറങ്ങിയ കടുവ സാലുവിനെ ആക്രമിച്ചത്.തോമസിന്റെ കയ്യിലും കാലിലും ഗുരുതരമായി പരിക്കേറ്റിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോടേക്ക് മാറ്റുന്നതിനിടെയാണ് മരണം. തൊഴിലുറപ്പ് ജോലിയിലേര്‍പ്പെട്ടിരുന്ന സ്ത്രീകളാണ് കടുവയെ ആദ്യമായി കണ്ടത്. തുടര്‍ന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ തിരച്ചില്‍ തുടരുന്നതിനിടെയാണ് കടുവ തോമസിനെ ആക്രമിച്ചത്.കടുവയ്ക്കായി തിരച്ചിൽ തുടരുകയാണ്. നാട്ടുകാർക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.