Kerala

ഭക്ഷണത്തിലുണ്ടായിരുന്ന റബ്ബര്‍ ബാന്‍ഡ് തൊണ്ടയില്‍ കുടുങ്ങിയെന്ന വ്യാജ ആരോപണം; സ്ഥിരമായി പണം തട്ടിയിരുന്ന യുവാവ് പിടിയിൽ

മാനന്തവാടി: ഭക്ഷണത്തില്‍ റബ്ബര്‍ ബാന്‍ഡ് ഉണ്ടായിരുന്നു എന്ന് ആരോപിച്ച് സ്ഥിരമായി പണം തട്ടിയിരുന്ന യുവാവ് അറസ്റ്റില്‍. പല ജില്ലകളിലായി നിരവധി തവണ ഹോട്ടലുടമകളെ പറ്റിച്ചിരുന്ന വയനാട് മാനന്തവാടി സ്വദേശി ബേസില്‍ വര്‍ക്കിയെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഭക്ഷണത്തിലുണ്ടായിരുന്ന റബ്ബര്‍ ബാന്‍ഡ് തന്റെ കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങി ആശുപത്രിയിലായെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇക്കാര്യം പറഞ്ഞ് ഹോട്ടലുടമകളെ വിളിച്ചിരുന്ന ഇയാള്‍ വിശ്വസിപ്പിക്കാനായി ഭക്ഷണത്തിന് മുകളില്‍ റബ്ബര്‍ ബാന്‍ഡിട്ട ചിത്രങ്ങളും അയച്ച് കൊടുത്തിരുന്നു.

തട്ടിപ്പ് നടത്തിയിരുന്ന ഇയാള്‍ എറണാകുളത്ത് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അസീസ് മൂസയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. തന്റെ പരാതി ഒതുക്കി തീര്‍ക്കാന്‍ 10,000 രൂപയാണ് ബേസില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പാഴ്‌സല്‍ വാങ്ങിയെന്ന് പറയുന്ന സമയം ഇയാള്‍ ബെംഗളൂരു ആയിരുന്നുവെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. ഇതോടെയാണ് ഇയാള്‍ അറസ്റ്റിലായത്.ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കിയത് മുതലെടുത്ത് അഭിഭാഷകനാണെന്ന വ്യാജേനെയാണ് തട്ടിപ്പ് നടത്തി കൊണ്ടിരുന്നത്. പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നു. എറണാകുളം സെന്‍ട്രല്‍ സിഐ എസ്.വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വയനാട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!