കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ എല്ലാ നേതാക്കളേയും കാണേണ്ടിവരുമെന്ന് ശശി തരൂർ എം പി.ഒരു സമുദായ നേതാവിനെയും താന്‍ അപ്പോയിന്റ്‌മെന്റ് എടുത്ത് കണ്ടതല്ലെന്നും കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കണ്ടതാണെന്നും തരൂര്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ച ഇപ്പോള്‍ തുടങ്ങുന്നതില്‍ പ്രസക്തിയില്ല. കേരളം കര്‍മഭൂമിയാണെന്നും തരൂര്‍ പറഞ്ഞു.രാഷ്ട്രീയ നേതാക്കളേയും സമുദായ നേതാക്കളേയും മാത്രമല്ല വിവിധ എന്‍ജിഒകളേയും അസോസിയേഷന്‍ ഭാരവാഹികളേയും അടക്കം ദിവസവും കാണുന്നുണ്ട്. എന്നാല്‍, സമുദായ നേതാക്കളെ കാണുന്നതും രാഷ്ട്രീയ നേതാക്കളെ സന്ദര്‍ശിക്കുന്നതും മാത്രമാണ് വാര്‍ത്തയും ചര്‍ച്ചയുമാകുന്നത്. മാധ്യമങ്ങളുടെ ശ്രദ്ധപോലെയല്ല തന്റെ ശ്രദ്ധയെന്നും തരൂര്‍ വ്യക്തമാക്കി.ഒരു എംപി എന്ന നിലയില്‍ എല്ലാവരെയും കാണണം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് 2026 വരെ സമയമുണ്ട്. ഇപ്പോള്‍ നമുക്കൊരു മുഖ്യമന്ത്രിയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തെരഞ്ഞെടുപ്പുകളുണ്ട്. അതിനായി തയ്യാറെടുക്കണമെന്നും ശശി തരൂര്‍ പ്രതികരിച്ചു.
കേരളം കര്‍മഭൂമി,മുഖ്യമന്ത്രിയാകാന്‍ ധൃതിയില്ലെന്ന് തരൂർ
