National News

സർക്കാര്‍ ചിലവിൽ പാർട്ടി പരസ്യം;കെജ്‌രിവാളിന് നോട്ടീസ്,164 കോടി രൂപ അടക്കണം

ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 163.62 കോടി രൂപയുടെ റിക്കവറി നോട്ടീസ്. സര്ക്കാർ ചിലവിൽ പാർട്ടി പരസ്യം പത്രങ്ങളിൽ നൽകിയ സംഭവത്തിൽ ഗവർണറുടെ നിർദേശം അനുസരിച്ചാണ് നടപടി .ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി ആണ് നോട്ടീസ് നൽകിയത് .പണമടക്കുന്നതിൽ വീഴ്ച വ​രുത്തിയാൽ എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ പറയുന്നു. ​ഗവർണർ നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം എഎപിയുടെ സ്വത്ത് കണ്ടുകെട്ടുന്നത് അടക്കമുളള നടപടി നേരിടേണ്ടി വരുമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
2016-2017 വർഷത്തിൽ സർക്കാർ പരസ്യങ്ങൾ എന്ന പേരിൽ രാഷ്ട്രീയ പരസ്യങ്ങൾ അച്ചടിക്കാൻ ഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ചതായി ആം ആദ്മി പാർട്ടിക്ക് നൽകിയ നോട്ടീസിൽ പറയുന്നു. ഈ പരസ്യങ്ങൾ സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ ലംഘിക്കുന്നതായി ആക്ഷേപമുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!