കുന്ദമംഗലം : കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ( CWSA ) ന്റെ നേതൃത്വത്തിൽ പാർപ്പിടം 2023 മെഗാ എക്സ്പോ പ്രദർശനം പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. സിഡു തിയ്യേറ്ററിനു സമീപം വിശാലമായ സൗകര്യങ്ങളോടെ ആരംഭിക്കുന്ന പ്രദർശനം കാണാൻ എത്തുന്നവർക്ക് 50 രൂപ ടിക്കറ്റ് ചാർജും ഏഴാം തരം വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യവുമാണ്. വിനോദത്തിനും ആഹ്ളാദത്തിനും അവസരം ഒരുക്കുന്ന മേളയിൽ കാർണിവൽ, ഷോപ്പിങ്ങ് , ഫുഡ് കോർട്ട് , ദിവസേന കലാപരിപാടികൾ , പസിൽഷോ എന്നിവയും ഉണ്ടായിരിക്കും . മേളയിൽ നിന്നും ലഭിക്കുന്ന ആദായം സംഘടനയുടെ ചാരിറ്റി പ്രവർത്ത നത്തിന്റെ ഭാഗമായി 5 കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്നതിനായി ഉപയോഗിക്കും. സംഘടനയുടെ പുതിയ ബാങ്ക് അടുത്ത മാസം മുണ്ടിക്കൽ താഴത്ത് പ്രവർത്തനം ആരംഭിക്കും . മേഖല സെക്രട്ടറി വിനോദ് പുറ്റാട്ട്, പ്രസിഡണ്ട് കെ പി ഗണേശൻ ,ജില്ലാ പ്രസിഡണ്ട് സന്തോഷ് കുമാർ, ജില്ലാ സെക്രട്ടറി വി.പി ശശിധരൻ, ജില്ല പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂ ളി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ, കോർപ്പറേഷൻ കൗൺസിലർ ടി കെ ചന്ദ്രൻ , വാർഡ് മെമ്പർ കെ കെ സി നൗഷാദ്, കുന്നമംഗലം ഡെവലപ്മെൻറ് കമ്മിറ്റി പ്രസിഡണ്ട് കെ പി വാസന്ത രാജ് ,തളത്തിൽ ചെക്രായുധൻ ,ഖാലിദ് കിളിമുണ്ട ,വിനോദ് പടനിലം ,ബാബുമോൻ ബഷീർ നീലാരമ്മൽ, സതീഷ് കുമാർ ചെലവൂർ തുടങ്ങിയവർ പങ്കെടുത്തു
പാർപ്പിടം 2023 മെഗാ എക്സ്പോ പ്രദർശനം; പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു

