Kerala News

പ്രവീൺ റാണയെ പോലീസ് പിടികൂടിയത് സാഹസികമായി,ഒളിവിൽ കഴിഞ്ഞത് ക്വാറിയിൽ,റാണയെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നു

നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ലെ മുഖ്യപ്രതി പ്രവീൺ റാണയെ പോലീസ് പിടികൂടിയത് സാഹസികമായി.കോയമ്പത്തൂരിനും പൊള്ളാച്ചിക്കും ഇടയിലെ ദേവരായപുരത്തായിരുന്നു പ്രവീൺ റാണയുടെ താമസം. ഏറുമാടം കെട്ടി അംഗരക്ഷകർക്കൊപ്പം സ്വാമി വേഷത്തിൽ കഴിയുകയായിരുന്നു. കൊച്ചിയിലെ ഫ്ളാറ്റിൽ പൊലീസ് എത്തിയതിന് പിന്നാലെ അവിടെ നിന്നും രക്ഷപ്പെട്ട റാണയെ സുഹൃത്തുക്കൾ കെഎസ്ആ‍ർടിസി ബസ് സ്റ്റാൻഡിൽ ഇറക്കി. അവിടെ നിന്നും ബസിൽ ഇയാൾ അങ്കമാലി എത്തി. അങ്കമാലിയിൽ നിന്നും ബന്ധുവായ പ്രജിത്തിൻ്റെ കാറിലാണ് പൊള്ളാച്ചിയിലേക്ക് പോയത്. ജനുവരി ഏഴിനെ പുലർച്ചെയാണ് ഇയാൾ കൊച്ചിയിൽ നിന്നും പൊള്ളാച്ചിയിലേക്ക് കടന്നത്. പൊള്ളാച്ചിയിൽ റാണ ഒളിവിൽ കഴിഞ്ഞ ക്വാറിയുടെ ദൃശ്യങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. 2010-ൽ സേഫ് ആൻഡ് സ്ട്രോങ് എന്ന ധനകാര്യസ്ഥാപനം തുടങ്ങുംമുമ്പെ റാണയെപ്പറ്റിയുള്ള ഖ്യാതി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ലോകത്ത് ഏറ്റവും വേഗം വളരുന്ന വ്യവസായി എന്നതായിരുന്നു പ്രചാരണം. ഇത് ഫലം കണ്ടു. ഇതോടെ സേഫ് ആൻഡ് സ്ട്രോങ്ങിലേക്ക് േകാടികളുടെ നിക്ഷേപമെത്തി. ധനസമാഹരണത്തിന് അറേബ്യൻ രാജ്യങ്ങളിലെത്തി വളർച്ചയുടെ ഗ്രാഫ് അവതരിപ്പിച്ചു. അതിനുശേഷം നാട്ടിൽ നടത്തിയ നിക്ഷേപകസംഗമത്തിൽ കോടികളാണ് സേഫ് ആൻഡ് സ്ട്രോങ്ങിലേക്ക് എത്തിയത്. നാല് ജില്ലകളിലും കേരളത്തിനു പുറത്തുമായി 20 ശാഖകളും തുറന്നു.

ഇതിനിടെ പേരിനോടൊപ്പം ഡോക്ടർ എന്ന് േചർത്ത് പ്രചോദനപ്രഭാഷകനുമായി. ചാനലുകളിൽ സ്ലോട്ടുകൾ വാങ്ങി പ്രഭാഷണവും അഭിമുഖവും നടത്തി ഈ വഴിക്കും പണം തട്ടി. ഇതിനിടെ തദ്ദേശതിരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചു.ചോദ്യം ചെയ്യലിന് ശേഷം പ്രവീണിന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. തുടര്‍ന്ന് വൈകീട്ടോടെ ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. ഇയാള്‍ക്ക് ഒളിതാവളം ഒരുക്കിയ പെരുമ്പാവൂര്‍ സ്വദേശിക്കു വേണ്ടിയുള്ള തിരച്ചിലും പൊലീസ് ഊര്‍ജ്ജിതമാക്കി,ഇന്നലെ രാത്രിയോടെയാണ് പ്രവീണിനെ തൃശൂരിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!