കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആറു മാസത്തേക്ക് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ റൺവേ അടയ്ക്കും. ഈ മാസം 15 മുതല്‍ റണ്‍വേ ഭാഗികമായി അടച്ചിടാനാണ് തീരുമാനം. ഇതേത്തുടർന്ന് വിമാന സർവീസുകളുടെ സമയക്രമം പുനഃക്രമീകരിക്കും. നിലവിൽ ഓരോ ആഭ്യന്തര, രാജ്യാന്തര സർവീസുകൾ മാത്രമാണ് ഈ സമയത്തുള്ളത്. ബാക്കിയുള്ള വിമാന സർവീസുകളെല്ലാം കഴിഞ്ഞ ശീതകാല ഷെഡ്യൂൾ സമയത്ത് പുനഃക്രമീകരിച്ചിരുന്നു. പുനക്രമീകരണം സംബന്ധിച്ച വിവരങ്ങള്‍ക്കായി യാത്രക്കാര്‍ അതാത് എയര്‍ലൈന്‍സുമായി ബന്ധപ്പെടണമെന്നാണ് കരിപ്പൂര്‍ ഡയറക്ടര്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ ഈ സമയത്ത് ഓരോ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ മാത്രമാണ് ഈ സമയത്തുള്ളത്.