കാർഷിക നിയമവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച സമിതിയിൽ നിയമത്തെ അനുകൂലിക്കുന്ന അശോക് ഗുലാത്തി ഉള്‍പ്പെടെയുള്ളവര്‍ ആണെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു. പഞ്ചാബ് കര്‍ഷകരുടെ കോര്‍ കമ്മിറ്റിയിലും സമിക്കെതിരെ അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്.
കാർഷിക പരിഷ്കരണ നിയമത്തിന് തത്കാലിക സ്റ്റേ നല്‍കിയ സുപ്രീംകോടതി പ്രശ്ന പരിഹാരത്തിനായി നാലംഗ വിദഗ്ധ സമിതിയെയാണ് നിയമിച്ചത്. കാര്‍ഷിക സാമ്പത്തിക വിദഗ്ധരടങ്ങുന്ന സംഘത്തെയാണ് കോടതി നിയമിച്ചിരിക്കുന്നത്. ഹർസിമിറത്ത് മാൻ, അശോക് ഗുലാത്തി, ഡോ. പ്രമോദ് കുമാർ ജോഷി, അനിൽ ധനവത് എന്നിവരാണ് സമിതി അംഗങ്ങള്‍.
സുപ്രീം കോടതിയുടെ വിദഗ്ധ സമിതിയെ അംഗീകരിക്കാനാവില്ലെന്ന് അഭിഭാഷകന്‍ വഴി കര്‍ഷകര്‍ കോടതിയെ അറിയിച്ചിരുന്നു.