കൊടുവള്ളി ഒതയോത്ത് മന്ത്രവാദത്തിന്റെ മറവിൽ പീഡനം.തെയ്യം വേഷം കെട്ടി കൽപ്പന പറയുന്ന ചാത്തൻ ബിജു എന്നറിയപ്പെടുന്ന ബിജു ടി കെ ആണ് കൊയിലാണ്ടി സ്വദേശിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.സാമ്പത്തിക പ്രയാസം മാറുന്നതിനായുള്ള പൂജയുമായി ബന്ധപ്പെട്ടാണ് ഇവർ തമ്മിൽ പരിചയത്തിലാകുന്നത്.തുടർന്ന് ആ ബന്ധം വളരുകയും ഈ സ്ത്രീ ഇയാളോടപ്പം ഇറങ്ങി പോവുകയുമായിരുന്നു ഇത് സംബന്ധിച്ച കേസ് കൊയിലാണ്ടി കോടതിയിൽ നിലനിൽക്കുന്നുണ്ട്.
കൊട്ടാരക്കര ,ചൂലൂർ എന്നിവടങ്ങളിൽ നിന്നാണ് ഈ സ്ത്രീയെ പ്രലോഭിപ്പിച്ച് ലൈംഗികമായി ഉപദ്രവിക്കുകയും ഇവരുടെ പക്കലുള്ള സ്വർണം വിൽപ്പന നടത്തുകയും ചെയ്തു.ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെ ഈ സ്ത്രീ വീട്ടുകാരെ വിവരം അറിയുകയായിരുന്നു.തുടർന്നാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
നിലവിൽ ബലാത്സംഗത്തിനും ഭീഷണി പെടുത്തലിനുമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.ഇയാൾക്ക് ഭാര്യയും മക്കളും ഉണ്ട് .ഈ സ്ത്രീക്കും രണ്ട് മക്കളാണ് ഉള്ളത് ഭർത്താവ് വിദേശത്താണ്.
ഞാൻ അത്തരം കുറ്റങ്ങൾ ഒന്നും ചെയ്തിട്ടില്ല എന്നാണ് ഇയാളുടെ വാദം.കുന്നമംഗലം പോലീസ് സ്റ്റേഷൻ സിഐ ഡൊമനിക് ജയൻ, എസ് ഐ ബാബു എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. ഇയാൾക്കെതിരെ അറസ്റ്റ് രേഖപെടുത്തിയിട്ടുണ്ട്