ലൈഫ് മിഷനിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി.ലൈഫ് മിഷൻ കേസിൽ സി.ബി.ഐ അനേഷണം തുടരാമെന്ന് ഹൈകോടതി.സംസ്ഥാന സർക്കാരും, യൂണിടെക്കും നൽകിയ ഹർജി ഹൈക്കോടതി തള്ളി.വിദേശസഹായ നിയന്ത്രണച്ചട്ടലംഘനം വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമിച്ചതിൽ നടന്നുവെന്ന പരാതിയിലാണ് ലൈഫ് മിഷനെതിരെ സി.ബി.ഐ അന്വേഷണം നടന്നിരുന്നത്. സർക്കാരിന്റെ ഹരജിയിൽ നേരത്തെ തന്നെ കോടതി അന്വേഷണം സ്റ്റേ ചെയ്തരിുന്നു. ഈ സ്റ്റേ നീക്കിക്കൊണ്ടാണ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.