തിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളിലെ 31 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നു കൊണ്ടിരിക്കുന്നു. ഇതില്‍ 17 ഇടത്തെ ഫലങ്ങള്‍ നിലവില്‍ വന്നു കഴിഞ്ഞു. ഇതില്‍ എട്ടിടത്ത് എല്‍ഡിഎഫും അഞ്ചിടത്ത് യുഡിഎഫും മൂന്നിടത്ത് എന്‍ഡിഎയും ഒരിടത്ത് മറ്റുള്ളവരുമാണ് വിജയിച്ചത്. വിജയക്കണക്കിന് എല്‍ഡിഎഫാണ് മുന്‍പിലെങ്കിലും പലയിടത്തും ഭരണ മാറ്റമുണ്ട്.
പാലക്കാട് തച്ചമ്പാറയിലാണ് എല്‍ഡിഎഫിന് തിരിച്ചടി ഉണ്ടായിരിക്കുന്നത്. സിപിഐ സ്ഥാനാര്‍ഥി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തിലായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പുണ്ടായത്. ഇവിടെ സിപിഐ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. പത്തിയൂരിലും കോണ്‍ഗ്രസിന് അട്ടിമറി ജയമുണ്ടായി.
ഡിസംബര്‍ 10നായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. 31 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 61.87 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 44262 പുരുഷന്മാരും 49191 സ്ത്രീകളും ഒരു ട്രാന്‍സ്ജന്‍ഡറും അടക്കം 93454 പേര്‍ വോട്ട് രേഖപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചിരുന്നു.