വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത സംസ്ഥാന സർക്കാർ തീരുമാനത്തിനെതിെര രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ. ഫിറോസ്.ഇവർ കേസെടുക്കും പോലും! നിങ്ങടെ കേസ് ആര് പരിഗണിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എന്താണോ ചെയ്യാനുള്ളത് ചെയ്. ഞങ്ങൾക്കതൊരു പ്രശ്നമല്ല‘- ഫിറോസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
വഖഫ് സംരക്ഷണറാലിയിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കുമ്പോൾ കണ്ടാലറിയാവുന്ന പതിനായിരം പേരിൽ ഒന്നാമതായി തന്റെ പേര് എഴുതണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമും നേരത്തെ പറഞ്ഞരുന്നു.ഫേസ്ബുക്കിലൂടെയായിരുന്നു പരാമർശം ഒന്നാമതായി പീച്ചിമണ്ണില്‍ അബ്ദുസ്സലാം എന്ന് എഴുതണമെന്ന് അഭ്യര്‍ത്ഥന എന്നാണ് അദ്ദേഹം കുറിച്ചത്
ലീഗ് റാലിയിൽ പങ്കെടുത്തവർക്കെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാടിയാണ് വെള്ളയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസം സൃഷ്ടിക്കൽ എന്നിവയുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.