Kerala News

ഇന്ന് വിജയദിനം; ഉപരോധം അവസാനിപ്പിച്ച് കർഷകർ തിരികെ ഗ്രാമങ്ങളിലേക്ക്

ആവിശ്യങ്ങളെല്ലാം കേന്ദ്രസർക്കാർ അംഗീകരിച്ച പശ്ചാത്തലത്തിൽ 15 മാസം നീണ്ട സഹനസമരം അവസാനിപ്പിച്ച് ആഹ്‌ളാദത്തില്‍ കർഷകര്‍ വീടുകളിലേക്കു മടങ്ങിത്തുടങ്ങി. സിംഘു, തിക്രി, ഗാസിയാബാദ് അതിര്‍ത്തികളില്‍നിന്ന് പഞ്ചാബിലേക്കും ഹരിയാനയിലേക്കും ഇന്നു വിജയയാത്രയായി മടങ്ങും. ഡൽഹി അതിർത്തിയിൽ ചില ചടങ്ങുകൾ നടത്തിയ ശേഷം കർഷകർ മടക്കയാത്ര ആരംഭിക്കും. കർഷകർക്കെതിരെ നിരത്തിയ ബാരിക്കേഡുകൾ പൊലീസ് നീക്കുകയാണ്. വിക്ടറി മാർച്ച് നടത്തിയതിന് ശേഷമാണ് ഉപരോധം അവസാനിപ്പിച്ച് കർഷകർ ട്രാക്ടറുകളിൽ സ്വദേശത്തേക്ക് മടങ്ങുന്നത്.കർഷക വിരുദ്ധമെന്ന‌ ആരോപണമുയർന്ന മൂന്ന് കാർഷിക ബില്ലുകൾ പിൻവലിക്കാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും കൃഷിമന്ത്രാലയം സെക്രട്ടറി സഞ്ജയ് അഗർവാൾ ഒപ്പിട്ട കേന്ദ്രത്തിന്റെ ഉറപ്പുകൾ അടങ്ങുന്ന കത്ത് ലഭിച്ചതിന് ശേഷമാണ് സംയുക്ത കിസാൻ മോർച്ച സമരം അവസാനിപ്പിക്കാനുള്ള പ്രഖ്യാപനം നടത്തിയത്. . രാവിലെ 9 മണി മുതൽ വിജയാഘോഷം തുടങ്ങി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!