സര്‍വകലാശാലകളുടെ വിഷയത്തില്‍ രാഷ്ട്രീയ ഇടപെടൽ അസഹനീയമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടല്‍ അതിരൂക്ഷമാണെന്ന് കുറ്റപ്പെടുത്തല്‍ ആവര്‍ത്തിച്ച് കൊണ്ടായിരുന്നു ഗവർണർ മാധ്യമങ്ങളെ കണ്ടത്. ബന്ധുനിയമനം, രാഷ്ട്രീയ ഇടപെടല്‍ എന്നിവയില്‍ ഊന്നിക്കൊണ്ടാണ് ഗവര്‍ണര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.താൻ പരമാവധി പരിശ്രമിച്ചിട്ടും സർക്കാർ സഹകരിക്കുന്നില്ല. അനധികൃത നിയമനങ്ങളെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടും പ്രതികരിച്ചില്ല. ഇതിനെ തുടർന്നാണ് ചാൻസലർ പദവി ഒഴിയാൻ തീരുമാനിച്ചതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തന്റെ കൈകെട്ടിയിട്ടിരിക്കുകയാണ്. സര്‍വകലാശാലയിലെ സംഭവ വികാസങ്ങള്‍ ഞെട്ടിക്കുന്നതാണ്. തന്റെ സര്‍ക്കാറിനോട് ഏറ്റുമുട്ടല്‍ വേണ്ടെന്ന് കരുതിയാണ് ഇത്രയും കാലം മൗനം പാലിച്ചത്. ഇനി അത് തുടരാന്‍ ആവില്ലെന്ന് കണ്ടെന്നാണ് ഇത്തരം ഒരു നിലപാട് സ്വീകരിക്കേണ്ടിവന്നത് എന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു.
ചാന്‍സലര്‍ എന്നപദവി ഭരണഘടനാ പരമല്ല. അതിനാല്‍ ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണം എന്നാണ് താന്‍ ആവശ്യപ്പെടുന്നത്. അതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്ന് നേരത്തെ കത്തില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളും ഗവര്‍ണര്‍ ആവര്‍ത്തിച്ചു.