Entertainment International News

വിഖ്യാത കൊറിയന്‍ സംവിധായകന്‍ കിംകി ഡുക്ക് അന്തരിച്ചു.

Famous Korean filmmaker Kim Ki-duk reportedly dies of coronavirus in Latvia  - AKIpress News Agency

വിഖ്യാത കൊറിയന്‍ സംവിധായകന്‍ കിംകി ഡുക്ക് അന്തരിച്ചു. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ലോകപ്രശസ്ത സിനിമാ സംവിധായകരില്‍ ഒരാളായ കിംകി ഡുക്കിന് വെനീസ് ചലച്ചിത്ര മേളയിലെ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരമടക്കം നിരവധി വിഖ്യാത പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സില്‍വര്‍ബെയര്‍, കാന്‍സ് ചലച്ചിത്ര മേളയിലെ പുരസ്‌കാരങ്ങള്‍ എന്നിവ അവയില്‍ ചിലത് മാത്രം.

കഥാപാത്രങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവസവിശേഷതകള്‍ കൊണ്ട് ശ്രദ്ധേയമാണ് ഇദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍. വ്യക്തിപരമായ മാനസിക സംഘര്‍ഷങ്ങളുടെയും പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെയും നേര്‍ച്ചിത്രങ്ങള്‍ അടയാളപ്പെടുത്തുന്നതിലൂടെ നിരൂപക പ്രശംസ ആര്‍ജ്ജിച്ച സംവിധായകനാണ്.

പിയാത്ത, മോബിയസ്, സ്പ്രിന്റ് സമ്മര്‍, ദി ഐല്‍, സമരിറ്റന്‍ ഗേള്‍, ത്രീ അയേണ്‍, ടൈം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!