Kerala News

‘സ്പീക്കര്‍ക്കെതിരെ തെളിവുണ്ട്, അത് അന്വേഷണ ഏജന്‍സികള്‍ പുറത്തുകൊണ്ടുവരും’; കെ സുരേന്ദ്രന്‍

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സ്വര്‍ണക്കടത്ത് കേസില്‍ ബന്ധമുണ്ടെന്ന ആരോപണം താന്‍ വെറുതെ ഉയര്‍ത്തിയതല്ലെന്നും
അതിന് കൃത്യമായ തെളിവുണ്ടെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്വര്‍ണക്കടത്തിലെ സ്പീക്കറുടെ ബന്ധം അന്വേഷണ ഏജന്‍സികള്‍ പുറത്തുകൊണ്ടുവരുമെന്ന ഉറച്ച വിശ്വാസത്തിലാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്വപ്‌നയേയും സന്ദീപിനേയും ഒരു തരത്തിലും സഹായിച്ചിട്ടില്ല എന്ന് പറയുന്ന സ്പീക്കര്‍ അവരെ സഹായിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിച്ച് മാപ്പ് പറയാന്‍ തയ്യാറാകുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. താന്‍ ഉയര്‍ത്തിയ ആരോപണത്തില്‍ തനിക്കെതിരെ അദ്ദേഹം നിയമനടപടി സ്വീകരിക്കും എന്ന് പറയുന്നതല്ലാതെ നടപടി സ്വീകരിക്കട്ടെയെന്നും അതിന് എന്താണ് തടസമെന്നും സുരേന്ദ്രന്‍ ചോദിച്ചു.

സ്പീക്കര്‍ എന്ന നിലയില്‍ സാധാരണരീതിയില്‍ പാലിക്കേണ്ട കരുതലോ ജാഗ്രതയോ മര്യാദയോ കാണിക്കാന്‍ ശ്രീരാമകൃഷ്ണന്‍ തയ്യാറായിട്ടില്ല. ശ്രീരാമകൃഷ്ണന്‍ സി.പി.ഐ.എമ്മിന്റെ പ്രമുഖനേതാവാണ്. ഇയാള്‍ക്ക് സ്വപ്നയും സരിത്തുമായി സാധാരണ ബന്ധമല്ല ഉള്ളത്. അത് ഏത് അന്വേഷണ ഏജന്‍സിക്ക് പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഊരാളുങ്കലിന് വേണ്ടി സ്പീക്കര്‍ വലിയ അഴിമതി നടത്തിയിട്ടുണ്ടെന്നും പാലാരിവട്ടം കേസില്‍ ഇബ്രാഹിം കുഞ്ഞ് ചെയ്ത അതേകാര്യമാണ് നിയമസഭയുടെ കാര്യത്തില്‍ സ്പീക്കര്‍ ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി സി.പി.ഐ.എം നേതാക്കളുടെയും മന്ത്രിമാരുടെയും അഴിമതിപ്പണം മറയ്ക്കുന്നതിനുള്ള സ്ഥലമാണ്. പല മന്ത്രിമാരുടെയും അഴിമതി പണം ഊരാളുങ്കലില്‍ നിന്നാണ് വെളുപ്പിക്കുന്നത്. യാതൊരു മാനദണ്ഡവുമില്ലാതെ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ മുന്‍കൂറായി പണം കൊടുക്കുകയാണ്.

ഒരു വൈദഗ്ധ്യവുമില്ലാത്ത മേഖലകളില്‍ പോലും കരാര്‍ നല്‍കുകകയാണ്. അതേ മാതൃകയാണ് നിയമസഭയുടെ കാര്യത്തില്‍ സ്പീക്കര്‍ സ്വീകരിച്ചത്. പാലാരിവട്ടം പാലത്തില്‍ ഇബ്രാഹിം കുഞ്ഞ് ചെയ്ത അതേ അഴിമതിയാണ് നിയമസഭയില്‍ സ്പീക്കര്‍ ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ കാര്യത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ചോദ്യം ചെയ്യണം. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ആരോഗ്യമേഖലയിലെ വിദഗ്ധസംഘത്തിന്റെ അഭിപ്രായം അറിഞ്ഞ് സി.എം രവീന്ദ്രന്റെ ആരോഗ്യസ്ഥിതി ജനങ്ങളോട് പറയണം. മെഡിക്കല്‍ കോളജ് അധികൃതരുടെയും ആരോഗ്യവകുപ്പിന്റെ ഒത്താശയോടെയാണ് ഇത് നടക്കുന്നതെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!