അടുത്ത യു.പി.എ അധ്യക്ഷന്‍ ശരദ് പവാര്‍ ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തള്ളി എന്‍.സി.പി. സോണിയാ ഗാന്ധി വിരമിക്കാന്‍ ഒരുങ്ങുകയാണെന്നും എന്‍.സി.പി തലവനും മുതിര്‍ന്ന നേതാവുമായ ശരദ് പവാര്‍ യു.പി.എയുടെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കുമെന്നുമായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ അടിസ്ഥാനരഹിതമായ വാര്‍ത്തയാണ് മാധ്യമങ്ങള്‍ നല്‍കിയതെന്നാണ് എന്‍.സി.പി വക്താവ് മഹേഷ് താപ്‌സെ പ്രതികരിച്ചു. കര്‍ഷകരുടെ പ്രക്ഷോഭത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി നിക്ഷിപ്ത താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രചരിക്കപ്പെടുന്നവയാണ് ഇത്തരം റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം പറഞ്ഞു
ഒരു ചര്‍ച്ചയും ഇതുവരെ യു.പി.എ അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ വാര്‍ത്ത പുറത്ത് വന്ന ഉടന്‍തന്നെ മഹാരാഷ്ട്രയില്‍ എന്‍.സിപിയുടെ സഖ്യകക്ഷിയായ ശിവസേന പവാറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ പള്‍സ് അറിയാന്‍ കഴിയുന്ന പവാറിന് രാഷ്ട്രത്തെ നയിക്കാന്‍ കഴിയുമെന്നും ശിവസേന എം.പി സഞ്ജയ് റണാവത്ത് പറഞ്ഞു.