Trending

ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ജില്ലയില്‍

ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് (ഡിസംബര്‍ 12) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 11 മണിക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് വാര്‍ഷികം – പേരാമ്പ്ര, രണ്ട് മണിക്ക് എ.സി ഷണ്‍മുഖദാസ് മെമ്മോറിയല്‍ ആശുപത്രി തലക്കുളത്തൂര്‍ സംബന്ധിച്ച യോഗം- ഗവ ഗസ്റ്റ് ഹൗസ്, വൈകീട്ട് നാല് മണിക്ക് പുതിയാപ്പ ഹാര്‍ബര്‍ വികസനവുമായി ബന്ധപ്പെട്ട യോഗം- ഗവ ഗസ്റ്റ് ഹൗസ്, 4.30ന് ബാലുശ്ശേരി പറമ്പിന്‍ മുകളില്‍ പാറക്കുളം – കൃഷി വിളവെടുപ്പ്.
റാങ്ക് പട്ടിക റദ്ദാക്കി

കോഴിക്കോട് ജില്ലയില്‍  തുറമുഖ വകുപ്പില്‍  ടഗ്ഗ് ഡ്രൈവര്‍ (കാറ്റഗറി നം. 65/2014) തസ്തികയുടെ നിലവില്‍ ഉള്ള റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാല്‍  2019 ആഗസ്റ്റ് മൂന്ന്  പൂര്‍വ്വാഹ്നം മുതല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ ഓഫീസര്‍ അറിയിച്ചു. 

റീ ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ എംഎല്‍എ പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ പ്രവൃത്തികള്‍ക്കായി നിര്‍ദ്ദിഷ്ട യോഗ്യതയുളള കരാറുകാരില്‍ നിന്നം ടെന്‍ഡര്‍ ക്ഷണിച്ചു. റീ ഇ-ടെന്‍ഡര്‍ വിശദാംശങ്ങള്‍ പന്തലായനി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസറുടെ വെബ് സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി ഡിസംബര്‍ 20 ന് അഞ്ച് മണി വരെ. വിശദ വിവരങ്ങള്‍ക്ക് etenders kerala gov in.

ഹിന്ദി ഡിപ്ലോമ തീയതി നീട്ടി

കേരള ഗവ. ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സ് തീയതി നീട്ടി.  പ്ലസ് ടു 50 ശതമാനം മാര്‍ക്ക് ഉളളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 16.  പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല 04734226028, 8547126028.

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 13 ന്

സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ 13 രാവിലെ 10.30 മണിയ്ക്ക്  വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ സെയില്‍സ് മാനേജര്‍ (യോഗ്യത : ബിരുദം/എം.ബി.എ അഞ്ചു വര്‍ഷ തൊഴില്‍ പരിചയം), ബിസിനസ്സ് ഡവലപ്പ്മെന്റ് മാനേജര്‍ (യോഗ്യത : ബിരുദം, രണ്ട് വര്‍ഷ തൊഴില്‍ പരിചയം), ബിസിനസ്സ് ഡവലപ്പ്മെന്റ് എക്സിക്യൂട്ടീവ് (യോഗ്യത :എം.ബി.എ, ഒരു വര്‍ഷ തൊഴില്‍ പരിചയം), എ.സി.ടെക്നീഷ്യന്‍ (യോഗ്യത : ഐ.ടി.ഐ, ഒരു വര്‍ഷത്തെ തൊഴില്‍ പരിചയം), സെയില്‍സ് ഏജന്റ്സ് (യോഗ്യത: എസ്.എസ്.എല്‍.സി), റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ് / കരിയര്‍ അഡൈ്വസര്‍ (യോഗ്യത : ബിരുദം, വിദ്യാഭ്യാസ മേഖലയില്‍ ഒരു വര്‍ഷത്തെ തൊഴില്‍ പരിചയം), ഫാക്കല്‍റ്റി (ഇംഗ്ലീഷ്, ഐ.ടി, ഗണിതം, ഇലക്ട്രിക്കല്‍) (യോഗ്യത : ബിരുദം, അതാത് മേഖലകളില്‍ ഒരു വര്‍ഷത്തെ തൊഴില്‍ പരിചയം), ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുളളവര്‍ മതിയായ എണ്ണം ബയോഡാറ്റ സഹിതം ഡിസംബര്‍ 13 ന്് രാവിലെ 10.30ന് സെന്ററില്‍  എത്തണം.  കുടുതല്‍ വിവരങ്ങള്‍ക്ക് : 0495  2370176.

ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ 18 ന്

വളയം ഗവ.ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയം കൈകാര്യം ചെയ്യുന്നതിന് ഇന്‍സ്ട്രക്ടരെ നിയമിക്കുന്നതിനുളള ഇന്റര്‍വ്യൂ ഡിസംബര്‍ 18 ന് രാവിലെ 11 മണിക്ക് നടത്തും. യോഗ്യത – എം.ബി.എ അല്ലൈങ്കില്‍ ബിബിഎ യും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/ഇക്കണോമിക്സ് എന്നിവയില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. യോഗ്യതയുളളവര്‍  അസല്‍ പ്രമാണങ്ങളുമായി ഓഫീസില്‍ എത്തണം. ഫോണ്‍ : 0496-2461263.

പേരാമ്പ്ര ഐ.സി.ഡി.എസ് : ടെന്‍ഡര്‍ ക്ഷണിച്ചു

പേരാമ്പ്ര ഐ.സി.ഡി.എസിലെ 171 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 17. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2612477. 

കേള്‍വി പരിശോധന 17 ന്

കൊയിലാണ്ടി താലൂക്ക് പരിധിയില്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളില്‍ ശ്രവണ സഹായിക്കായി അപേക്ഷ നല്‍കിയ ഗുണഭോക്ത്യലിസ്റ്റില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്കായി ഡിസംബര്‍ 17 ന് രാവിലെ 10 മണി മുതല്‍ കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ കേള്‍വി പരിശോധന നടത്തും.  അപേക്ഷ നല്‍കിയവര്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലുമായി എത്തണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 9645196406.

പേരാമ്പ്ര സബ് ട്രഷറി താല്‍ക്കാലികമായി മാറ്റി 

പേരാമ്പ്ര സബ് ട്രഷറിയുടെ പ്രവര്‍ത്തനം ഡിസംബര്‍ 16 മുതല്‍  താല്‍ക്കാലികമായി പേരാമ്പ്ര ബസ് സ്റ്റാന്‍ന്റിന് സമീപത്ത്, നേരത്തെ സ്റ്റേറ്റ് ബാങ്ക് പ്രവര്‍ത്തിച്ചിരുന്ന കെ ആര്‍ കോംപ്ലക്‌സിലെ ഒന്നാം നിലയിലുള്ള പിപി 14/760 നമ്പര്‍ കെട്ടിടത്തിലേക്ക് മാറുമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ : 9496000210.

 അറ്റന്റര്‍, ഡിസ്പന്‍സര്‍, നഴ്സിംഗ് അസിസ്റ്റന്റ് ; താല്‍ക്കാലിക  നിയമനം 

കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറികളിലും ആശുപത്രികളിലും ഒഴിവുളള അറ്റന്റര്‍, ഡിസ്പന്‍സര്‍, നഴ്സിംഗ് അസിസ്റ്റന്റ് തസ്തികകളില്‍ താല്‍ക്കാലികമായി രണ്ട്് മാസത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. 18 നും 50 വയസ്സിനും ഇടയില്‍ പ്രായമുളള എസ്.എസ്.എല്‍.സി പാസ്സായവരും ഹോമിയോ മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയോ സ്വകാര്യ ഹോമിയോ സ്ഥാപനങ്ങളിലേയോ എ ക്ലാസ്സ് രജിസ്റ്റേര്‍ഡ്, ഹോമിയോ പ്രാക്ടീഷ്യണറില്‍ നിന്നും ലഭിച്ചിട്ടുളള 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയുള്ള ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ബി ബ്ലോക്കില്‍ മൂന്നാം നിലയിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) ഡിസംബര്‍ 19 ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂവിന്  അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം എത്തണമെന്ന് ഡിഎംഒ അറിയിച്ചു. ഫോണ്‍ 0495 2371748.

ഭിന്നശേഷി സൗഹൃദ പ്രതിജ്ഞ ഇന്ന് 

അനുയാത്ര ഭിന്നശേഷി സൗഹൃദ കേരളം എന്ന സന്ദേശം നല്‍കികൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഇന്ന് (ഡിസംബര്‍ 12)  രാവിലെ 10.30 ന് ഭിന്നശേഷി സൗഹൃദ പ്രതിജ്ഞയെടുക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെയാണ് ജില്ലയില്‍ പ്രതിജ്ഞ സംഘടിപ്പിക്കുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!