ന്യൂദല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാവുന്നു. ഫീസ് വര്‍ധന, ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം, വസ്ത്രത്തിന് പ്രത്യേക കോഡ് തുടങ്ങിയ നയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുക്കുന്ന ബിരുദദാന ചടങ്ങിന്റെ വേദിയ്ക്ക് സമീപമാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി രമേഷ് പൊക്രിയാലിനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു.തുടര്‍ന്ന് വിദ്യാര്‍ത്ഥികളില്‍ പലരേയും പൊലീസ് അറസ്റ്റ് ചെയ്ക് നീക്കി.
കഴിഞ്ഞ രണ്ട് ആഴ്ചയോളമായി ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ സമരത്തിലാണ്. പുതിയ സമയക്രമത്തിലെ അതൃപ്തി വിദ്യാര്‍ഥികള്‍ രേഖാമൂലം വൈസ് ചാന്‍സലറെ അറിയിച്ചിരുന്നു.