ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഒക്ടോബര്‍ 12 ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. രാവിലെ 11 മണി മുതല്‍ ഇടുക്കി ജില്ലയില്‍നിന്നുളള പരാതികള്‍ പരിഗണിക്കും.സൗജന്യ മെഡിക്കല്‍ ക്യാമ്പ്അന്താരാഷ്ട്ര നേതൃദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 12 രാവിലെ 9 ന് പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ വഴിത്തല സര്‍ക്കാര്‍ ആയുര്‍വ്വേദ ഡിസ്പെന്‍സറിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. അമ്യതബാലസംസ്‌കൃതിയുടെ സഹകരണത്തോടെ ത്യപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി വിഭാഗം ഡോക്ടര്‍മാരുടെ നേത്യത്വത്തിലാണ് ക്യാമ്പ് . അലര്‍ജി, തുമ്മല്‍, തലവേദന, തൊണ്ടവേദന, ചെവിവേദന, കേള്‍വിക്കുറവ്, ഇയര്‍ ബാലന്‍സ് എന്നിവയ്ക്ക് പരിശോധനയും സൗജന്യ മരുന്നും ലഭിക്കും . താല്‍പര്യമുളളവര്‍ ഇന്ന് രാവിലെ 9 മണിക്ക് വഴിത്തല ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ എത്തണം.തിരുത്തലുകള്‍ക്ക് അവസരംഐ.റ്റി.ഐ കളില്‍ 2014 മുതല്‍ 2022 വരെ കാലയളവില്‍ എന്‍സിവിറ്റി എംഐഎസ് പ്രകാരം പ്രവേശനം നേടിയ ട്രെയിനികളുടെ ഇ എന്റ്‌റി സി കളില്‍ തിരുത്തലുകള്‍ക്ക് അവസരം . എന്‍സിവിറ്റി എംഐഎസ് പോര്‍ട്ടല്‍ മുഖേനയാണ് തിരുത്തല്‍ വരുത്തേണ്ടത് . കട്ടപ്പന സര്‍ക്കാര്‍ ഐ ടി ഐ യില്‍നേരിട്ട് എത്തിയും പോര്‍ട്ടല്‍ മുഖേനയും തിരുത്തല്‍ അപേക്ഷ നല്‍കാവുന്നതാണ് . തിരിച്ചറിയല്‍ രേഖകളായ ആധാര്‍,വോട്ടര്‍ ഐ ഡി,പാസ്സ് പോര്‍ട്ട് ,നോട്ടറിയില്‍ നിന്നുളള സത്യവാങ്മുലം ,എസ് എസ് എല്‍ സി ബുക്ക് എന്നിവ ഹാജരാക്കേണ്ടതാണ് .കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 272216വാക് ഇന്‍ ഇന്റര്‍വൃുവനിത ശിശു വികസന വകുപ്പ് വിവധ പരിശീലന പരിപാടികളിലേക്ക് റിസോഴ്സ് പേഴ്സണ്‍മാരെ നിയമിക്കുന്നു . ഒക്ടോബര്‍ 19 ന് പൈനാവ് ജില്ലാ ശിശു സംരക്ഷണ ഓഫിസില്‍ വച്ച് വാക് ഇന്‍ ഇന്റര്‍വൃൂ നടക്കും. സൈക്കോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ബിരുദമോ, ബിരുധാനന്തര ബിരുദമോ, കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയവും, പരിശീലന മേഖലയില്‍ പ്രവൃത്തി പരിചയവുമുളളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബായോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7902695901സിവില്‍ സര്‍വ്വീസ് ഹോക്കി ടീം സെലക്ഷന്‍ നാളെ ( ഒക്ടോബര്‍ 13) സംസ്ഥാന സിവില്‍ സര്‍വ്വീസ് ഹോക്കി ടീം നെ തിരഞ്ഞടുക്കുന്നതിനായുള്ള സെലക്ഷന്‍ നാളെ (ഒക്ടോബര്‍ 13 ) നടക്കും . രാവിലെ 9 മണി മുതല്‍ കൊല്ലം ഹോക്കി സ്റ്റേഡിയത്തില്‍ വച്ച് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ആണ് ഓപ്പണ്‍ സെലക്ഷന്‍ നടത്തുക .താല്പര്യമുളള പുരുഷ, വനിതാ ഹോക്കി താരങ്ങള്‍ രാവിലെ 9 മണിക്ക് മുമ്പായി വകുപ്പ് മേധാവിയുടെ സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റുമായി ഹാജരാകേണ്ടതാണ്.ഗസ്റ്റ് ഇന്‍സ്ട്രക്ടമാരുടെ ഒഴിവ്കരുണാപുരം സര്‍ക്കാര്‍ ഐടിഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ എന്റ്‌റിസി/എന്‍എസി യും 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ റ്റി ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബാച്ചിലര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐ റ്റി-യും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍. ഐ. ഇ എല്‍ ഐ റ്റി എ ലെവല്‍/ യു.ജി.സി അംഗീകാരമുള്ള യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള പിജിഡിസിഎയും, 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐ റ്റിയും 1 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍ഐഇഎല്‍ഐറ്റി- ബി ലെവലും 1 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബാച്ചിലര്‍ ഇന്‍ എഞ്ചിനീയറിംഗ്/ ബാച്ചിലര്‍ ഓഫ് ടെക്നോളജി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ റ്റിയും 1 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവരായിരിക്കണം.എംപ്ലോയബിലിറ്റി സ്‌കില്‍സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എംബിഎ /ബിബിഎ യും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫെയര്‍/ ഇക്കണോമിക്സില്‍ ഗ്രാജുവേഷനും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഡി.ജി.റ്റിയില്‍ നിന്നുള്ള പരിശീലനവും,ഡിപ്ലോമ/ ഗ്രാജുവേഷനും2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും കൂടാതെ, 12/ ഡിപ്ലോമ തലത്തിലോ, ശേഷമോ ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, ബേസിക് കമ്പ്യൂട്ടര്‍ എന്നിവ നിര്‍ബന്ധമായും പഠിച്ചിരിക്കണം.ബന്ധപ്പെട്ട ട്രേഡുകളില്‍ സിഐറ്റിഎസ് സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന . നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 19 ന് രാവിലെ 11 മണിക്ക് കരുണാപുരം സര്‍ക്കാര്‍ ഐടിഐയില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495642137നിയോനേറ്റൽ ആംബുലൻസ്: താൽപര്യപത്രം ക്ഷണിച്ചുകോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ ഹൃദ്യം, നിയോക്രാഡിൽ പദ്ധതികൾക്കായി നവജാത ശിശുക്കളെ അടിയന്തിര സാഹചര്യത്തിൽ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി നിയോനേറ്റൽ ആംബുലൻസിന് താൽപര്യപത്രം ക്ഷണിച്ചു. താൽപര്യമുള്ളവർ www.etenders.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഒക്ടോബർ 31 ന് വൈകുന്നേരം മൂന്ന് മണിക്കുള്ളിൽ ഓൺലൈനായി അപേക്ഷ നൽകണം. ടെണ്ടർ ക്ഷണിച്ചുഐസിഡിഎസ് വടകര അർബൻ പ്രൊജക്ടിന്റെ ഉപയോഗത്തിനായി 2023-24 സാമ്പത്തിക വർഷത്തിൽ നവംബർ മുതൽ ഒരു വർഷത്തിലേക്ക് വാഹനം കരാർ അടിസ്ഥാനത്തിൽ നൽകുന്നതിന് താൽപര്യമുള്ള വാഹന ഉടമകളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. വാഹനം ഏഴ് വർഷത്തിലധികം പഴക്കമുണ്ടാകരുത്. പൂരിപ്പിച്ച ടെണ്ടർ ലഭിക്കേണ്ട അവസാന തിയ്യതി : ഒക്ടോബർ 18 ഉച്ച രണ്ട് മണി. ടെണ്ടറുകൾ അന്നേ ദിവസം വൈകീട്ട് മൂന്നിന് തുറന്ന് പരിശോധിക്കും. ഫോൺ: 0496 2515176 ടെണ്ടർ ക്ഷണിച്ചു ഐസിഡിഎസ് അർബൻ 3 കാര്യാലയത്തിലേക്ക് 2023-24 സാമ്പത്തിക വർഷം വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി: ഒക്ടോബർ 20. ഫോൺ: 0495 2461197. ക്വട്ടേഷൻ ക്ഷണിച്ചുഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ കോഴിക്കോട് പ്രവേശന കവാടത്തിനടുത്ത് ട്യൂബ് വെൽ കുഴിക്കുന്നതിനായി താൽപ്പര്യമുള്ളവരിൽ നിന്നും മുദ്ര വെച്ച ക്വട്ടേഷൻ ക്ഷണിച്ചു. നിരതദ്രവ്യം 800 രൂപ. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി: ഒക്ടോബർ 17 ഉച്ചക്ക് രണ്ട് മണി. അന്നേ ദിവസം മൂന്ന് മണിക്ക് ക്വട്ടേഷനുകൾ തുറക്കുന്നതാണ്. ഫോൺ: 04952380119റെയിൽവേ ഗേറ്റ്‌മെൻ: വിമുക്ത ഭടൻമാർക്ക് അവസരംദക്ഷിണ റെയിൽവേയിൽ ഗേറ്റ്മെൻ തസ്തികയിൽ കരാടിസ്ഥാനത്തിൽ ജോലിക്ക് വിമുക്തഭടന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 50 വയസ്സിൽ താഴെയുള്ള റെയിൽവേ നിഷ്‌കർഷിച്ച യോഗ്യതയുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള വിമുക്ത ഭടന്മാർ ഒക്ടോബർ 16 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷയും രേഖകളും സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0495 2771881ഭിന്നശേഷിക്കാർക്ക് സൗജന്യ കമ്പ്യൂട്ടർ കോഴ്‌സുകൾസാമൂഹ്യനീതി വകുപ്പിന് കീഴിൽ കോഴിക്കോട് മായനാട് ഗവ. ഭിന്നശേഷി തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഭിന്നശേഷിയുള്ളവർക്കായി ആരംഭിക്കുന്ന സൗജന്യ കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസിഎ, യോഗ്യത: പ്ലസ് ടു, വേഡ് പ്രോസസിംഗ്, ഡാറ്റ എൻട്രി ആൻഡ് ഡി ടി പി, യോഗ്യത: എസ് എസ് എൽ സി എന്നിവയാണ് ഒരു വർഷ കോഴ്‌സുകൾ. 40 ശതമാനത്തിൽ കുറയാത്ത അസ്ഥി/കേൾവി/സംസാര പരിമിതിയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. സ്വയം തയ്യാറാക്കിയ അപേക്ഷകൾ ഒക്ടോബർ 31നകം സൂപ്പർവൈസർ, ഗവ ഭിന്നശേഷി തൊഴിൽ പരിശീലന കേന്ദ്രം മായനാട്, കോഴിക്കോട് എന്ന വിലാസത്തിലോ vtckkd@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അയക്കാം. ഫോൺ: 0495-2351403അംശദായം: കുടിശ്ശിക തീർക്കാംകേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ അംശദയം അടക്കുന്നതിൽ വീഴ്ച വരുത്തിയ അംഗങ്ങൾക്ക് നവംബർ 30ന് മുൻപായി കുടിശ്ശിക അടച്ചു തീർക്കാൻ ഒരവസരം കൂടി. അല്ലാത്ത പക്ഷം അംഗത്വം റദ്ദാക്കുമെന്ന് ക്ഷേമനിധി ബോർഡ് ചെയർമാൻ അറിയിച്ചു. തിരുവനന്തപുരത്തെ ഓഫീസിൽ നേരിട്ടോ ക്ഷേമനിധി ബോർഡിന്റെ www.cwb.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺ ലൈൻ മുഖേനയോ ഗൂഗിൾ പേ സംവിധാനം വഴിയോ (ഗൂഗിൾ പേ നമ്പർ . 9037044087) വഴിയോ തുക ഒടുക്കേണ്ടതും അടച്ച വിവരം മേൽ നമ്പറിലേക്ക് വാട്ട്‌സ്ാപ്പ് വഴി അയച്ചു കൊടുക്കേണ്ടതുമാണ്. ഈ അവസരം ഉപയോഗപ്പെടുത്തേണ്ടതാണെന്ന് ഫോക് ലോർ അക്കാദമി സെക്രട്ടറി അറിയിച്ചു.
അറിയിപ്പുകൾ
