സർക്കാരിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും താലൂക്ക് വ്യവസായ വകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംരഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശൈലജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സെയ്താലി എ പി അധ്യക്ഷ്യത വഹിച്ചു.
പി എം ഫ് മി സ്കീം സംബന്ധിച്ച് ഡി ആർ പി സുമേഷും കേന്ദ്ര -സംസ്ഥാന സർക്കാർ പദ്ധതികൾ സംബന്ധിച്ചു വ്യവസായ വികസന ഓഫീസർ സുമ ടി പിയും സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന സംരംഭകര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ എങ്ങനെ ആരംഭിക്കണം എന്നത് സംബന്ധിച്ച് സമഗ്രമായ മാര്‍ഗ്ഗ നിര്‍ദേശങ്ങളാണ് നല്‍കിയത്.
വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സജിത പൂക്കാടൻ, രവീന്ദ്രൻ പറശ്ശേരി, റംല പുത്തലത്ത്, ബി ഡി ഒ ചന്ദ്രൻ, കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസർ ജെയിൻ സി ജെ, വ്യവസായ വികസന ഓഫീസർ സുമ ടി പി എന്നിവർ സംസാരിച്ചു.