Kerala

ബഡ്‌സ് സ്‌കൂളിന് സ്വന്തം വാഹനം നൽകി വേളം ഗ്രാമപഞ്ചായത്ത്

ബഡ്‌സ് സ്‌കൂളിന് സ്വന്തമായി ബസ് വാങ്ങി നൽകി വേളം ഗ്രാമ പഞ്ചായത്ത്. വേളം മാമ്പ്ര മലയിൽ പ്രവർത്തിക്കുന്ന ബഡ്‌സ് ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിനാണ് പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ ചെലവഴിച്ച് ബസ് നൽകിയത്.
ഏകദേശം അൻപതോളം ഭിന്നശേഷിക്കാരായ വിദ്യാർഥികളാണ് ഈ സ്ഥാപനത്തിൽ പഠിക്കാൻ എത്തുന്നത്. ഇതുവരെ വാടക വാഹനത്തിലായിരുന്നു കുട്ടികളെ സ്ഥാപനത്തിൽ എത്തിച്ചിരുന്നത്.
സ്മാർട്ട് റൂം സൗകര്യത്തോടെയുള്ള കെട്ടിടത്തിലാണ് ബഡ്‌സ് സ്‌കൂൾ. തൊഴിൽ പരിശീലന കേന്ദ്രവും ഇവിടെയുണ്ട്.
ബസിന്റെ ഫ്‌ളാഗ് ഓഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബു അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയർപേഴ്‌സൺ സറീന നടുക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ടി.വി.കുഞ്ഞിക്കണ്ണൻ, കെ.സി. മുജീബ് റഹ്‌മാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തായന ബാലാമണി, കിണറുള്ളതിൽ അസീസ്, പി.എം. കുമാരൻ മാസ്റ്റർ, സി.പി. ഫാത്തിമ, പി.പി. ചന്ദ്രൻ മാസ്റ്റർ, ബീന കോട്ടേമ്മൽ, ഇ.പി. സലിം, എം.സി. മൊയ്തു, പുത്തൂർ മുഹമ്മദലി, വി.എം. ദിനേശൻ, പ്രജീഷ് പുത്തൂർ, കെ. സത്യൻ, തായന ശശീന്ദ്രൻ, കെ.കെ നൗഷാദ്, പറമ്പത്ത് ശരീഫ്, ഹെഡ് ക്ലാർക്ക് ജിതേഷ്, ഷീന ടീച്ചർ, സി.എച്. മഹമൂദ് ഹാജി തുടങ്ങിയവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!