Kerala

സാമ്പത്തിക പ്രതിസന്ധി; കാർഷിക സർവ്വകലാശാലയിൽ തൊഴിലാളികളെ വെട്ടിക്കുറയ്ക്കുമെന്ന് വിസി

കാര്‍ഷിക സര്‍വ്വകലാശാലയില്‍ തൊഴിലാളികളെ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് വൈസ് ചാൻസ്ലർ ബി. അശോക്. അടുത്ത മാര്‍ച്ചോടെ നൂറുപേരെ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബി അശോക് പറഞ്ഞു. ജീവനക്കാര്‍ക്കായുള്ള ഇ ഓഫീസ് രണ്ടാം ഘട്ട പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് ജീവനക്കാരെ കുറയ്ക്കാനുള്ള നീക്കത്തെക്കുറിച്ച് വിസി പറഞ്ഞത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സര്‍വ്വകലാശാലയെ കരകയറ്റാനുള്ള മാര്‍ഗങ്ങളിലൊന്നാണ് ജീവനക്കാരെ കുറയ്ക്കുകയെന്ന് വൈസ് ചാന്‍സിലര്‍ കൂട്ടിച്ചേര്‍ത്തു. പിന്നാലെ വിസിക്കെതിരെ പ്രതിപക്ഷ സംഘടനയായ കെഎയു എംപ്ലോയ്സ് യൂനിയന്‍ രംഗത്തെത്തി. ജീവനക്കാരെ പ്രജയായി കാണുന്ന മാടമ്പി സ്വഭാവം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് എംപ്ലോയ്സ് യൂണിയന്‍ അറിയിച്ചു. അതേസമയം, തസ്തിക വെട്ടിക്കുറയ്ക്കലിൽ വിശദീകരണവുമായി കാർഷിക സർവ്വകലാശാല വിസി ബി.അശോക് രം​ഗത്തെത്തി. നിലവിലെ ജീവനക്കാരെ കുറയ്ക്കാൻ തീരുമാനിച്ചിട്ടില്ല. ബാധ്യതയാകുന്ന ഭാവി നിയമനങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. രജിസ്ട്രാറുടെ നേതൃത്വത്തിലാണ് കമ്മിറ്റി. അതിന്റെ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും ബി.അശോക് വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!