Kerala

മിഷൻ ഇന്ദ്രധനുഷ് 5.0 : മൊബൈൽ ഐ ഇ സി വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു

കുട്ടികളുടേയും ഗർഭിണികളുടേയും രോഗപ്രതിരോധ കുത്തിവെപ്പ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞത്തിന്റെ മൊബൈൽ ഐ.ഇ.സി വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കർമ്മം സബ് കലക്ടർ വി ചെൽസാസിനി നിർവഹിച്ചു.
ജില്ലയിലെ രോഗപ്രതിരോധ കുത്തിവെപ്പ് കുറഞ്ഞ മേഖലകളായ വളയം, കുറ്റ്യാടി, തിരുവള്ളൂർ, നാദാപുരം, കുന്ദമംഗലം, കൊടുവള്ളി എന്നിവ കേന്ദ്രീകരിച്ചാണ് മൊബൈൽ ഐ.ഇ.സി ക്യാമ്പയിൻ.

കുത്തിവെപ്പെടുക്കാൻ വിമുഖത കാണിക്കുന്നവരുടെ ഗൃഹസന്ദർശനം, പൊതുജനങ്ങൾക്കായി അവബോധം, ആളുകളിൽ നേരിട്ടെത്തി മിഷൻ ഇന്ദ്രധനുഷിന്റെ പ്രചരണം, സംശയങ്ങൾ ദൂരീകരിക്കുക, വാക്സിൻ എടുക്കാത്തതിന്റെ കാരണങ്ങൾ കണ്ടെത്തുക എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ ആർ സി എച്ച് ഓഫീസർ സച്ചിൻ ബാബു, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഷാജി സി.കെ, എം. സി എച്ച് ഓഫീസർ പുഷ്പ എം. പി, എൻ. എച്ച്. എം കൺസൽട്ടന്റ് ദിവ്യ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!