കുന്ദമംഗംലം: കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി മെഡിക്കൽ ക്യാമ്പ് നടത്തി കുന്ദമംഗംലം ഐസിഡിഎസ്.
വനിതാ ശിശു വികസന വകുപ്പ് പോഷണ മാസാചരണത്തിന്റെ ഭാഗമായാണ് ഗ്രാമപഞ്ചായത്ത് തലത്തിൽ കുട്ടികളുടെ മെഡിക്കൽ ക്യാമ്പ് നടത്തിയത്. ഡോക്ടർ ഷറഫിയ കുഞ്ഞുങ്ങളുടെ ആരോഗ്യ പരിപാലനത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. തുടർന്ന് ഡോക്ടർമാരായ തമന്ന, ഷമീറ, അഞ്ജു,തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്യാമ്പിലെത്തിയ കുഞ്ഞുങ്ങളുടെ ആരോഗ്യ പരിശോധന നടത്തി.ബ്ലോക്ക് പഞ്ചായത്ത് രാജീവ് ഗർ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് കുന്ദമംഗംലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജിപുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്ന റഷീദ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി കൗലത്ത്, സജിത ഷാജി, കെ കെ സി നൗഷാദ്, സമീറ അരി പുറത്ത്, പി ശ്രീജ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.