Kerala

വഴിയരികിൽ നിന്ന് സ്വർണ്ണാഭരണം കളഞ്ഞു കിട്ടി; ഉടമയെ കണ്ടെത്തി തിരിച്ച് നൽകി മാതൃകയായി നജ്ല

കുന്ദമം​ഗലം: വഴിയരികിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടുപിടിച്ച് തിരിച്ച് നൽകി അഭിഭാഷക മാതൃകയായി. കഴിഞ്ഞ ശനിയാഴ്ച മുണ്ടിക്കൽതാഴം ബസാറിൽ നിന്നാണ് കുന്ദമം​ഗംലം ബാറിലെ അഭിഭാഷകയായ നജ്ലയ്ക്ക് 750000രൂപ വിലമതിക്കുന്ന സ്വർണാഭരണം കളഞ്ഞുകിട്ടിയത്. തുടർന്ന് ഓട്ടോ ഡ്രൈവറായ ഉസ്മാന്റെ സഹായത്തോടെ പ്രദേശത്തെ ഓട്ടോ തൊഴിലാളികളുടേയും മഹല്ലിന്റേയും വാട്സാപ്പ് ​ഗ്രൂപ്പുകളിൽ കളഞ്ഞ് കിട്ടിയ ആഭരണത്തെ കുറിച്ചുള്ള വിവരം പ്രചരിപ്പിച്ചിരുന്നു. ഇതോടെ ആഭരണം കളഞ്ഞുപോയതിൽ വിഷമിച്ചു കഴിയുകയായിരുന്ന ആളിലേക്കും ഈ സന്ദേശം എത്തി. ഉടമയെ കണ്ടെത്തിയതോടെ ഇവർ കുന്ദമം​ഗലം പോലീസ് സ്റ്റേഷനിൽ എത്തി. സ്റ്റേഷനിൽ വെച്ച് സബ് ഇൻസ്പെക്ടറുടെ സാന്നിധ്യത്തിലാണ് നജ്ലയും ഉസ്മാനും ചേർന്ന് ആഭരണം ഉടമയ്ക്ക് കൈമാറിയത്. മറ്റുള്ളവരെ സഹായിക്കാൻ മടിക്കുന്ന ഈ കാലത്ത് നജ്ലയുടെ ഈ പ്രവർത്തി തീർത്തും അഭിനന്ദനങ്ങൾ അർഹിക്കുന്ന ഒന്നാണ്. വിലമതിക്കുന്ന ഇത്തരം സാധനങ്ങൾ കളഞ്ഞു പോയവരിലേക്ക് തിരികെ എത്തിച്ച് മാതൃകയാവൻ നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!