പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ ഇരട്ടക്കൊലപാതകംഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ പ്രതികരിച്ചു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. അന്വേഷണ സംഘം 10 ദിവസത്തിനകം മറുപടി നൽകണമെന്നും വനിത കമ്മീഷൻ ആവശ്യപ്പെട്ടു. .സമ്പത്തിനും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാൻ പോലുമാകാത്ത കുറ്റകൃത്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സെപ്തംബർ 26 നു രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസിന്റെ അന്വേഷണത്തിലാണ് പൊലീസ് ഈ കൊടുംക്രൂരതയുടെ ചുരുളുകൾ അഴിച്ചത്.സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ആണ് യുവതികളെ തട്ടിക്കൊണ്ട് പോയത്. പ്രതികൾ ഇത് സംബന്ധിച്ച് മൊഴി നൽകിയതായി കൊച്ചി പൊലീസ് പറഞ്ഞു. പൊന്നുരുന്നി സ്വദേശിയായ മുഹമ്മദ് ഷമീറാണ് ഇത്തരത്തിൽ യുവതികളെ കബളിപ്പിച്ച് പത്തനംതിട്ടയിൽ എത്തിച്ചത്. ഷമീറാണ് ഭഗവൽ സിംഗിനടുത്തേക്ക് സ്ത്രീകളെ എത്തിക്കുന്നത്. ഭഗവൽ സിംഗിനും കുടുംബത്തിനും ഐശ്വരം ലഭിക്കാൻ നരബലി നടത്താനാണ് സ്ത്രീകളെ എത്തിച്ചത്. സ്ത്രീകളെ വിവസ്ത്രയാക്കിയായിരുന്നു പൂജകൾ. ശേഷം അത്യന്തം പൈശാചികമായാണ് സ്ത്രീകളെ കൊല ചെയ്തത്. അവയവങ്ങളെല്ലാം മുറിച്ചെടുത്ത് ഭഗവന്ത് സിംഗിന്റെ ഭാര്യയെകൊണ്ടാണ് കൊല ചെയ്യിച്ചത്റോസ്‌ലിയെയാണ് ഷാഫി ആദ്യം തിരുവല്ലയിലേക്ക് കൊണ്ടുപോയത്. ഇവരെ നരബലി നടത്തിയ ശേഷം പൂജ വിജയിച്ചില്ലെന്ന് പറഞ്ഞ് ഭഗവൽസിംഗിനെയും ലൈലയെയും വിശ്വസിപ്പിച്ചു. ശാപം കാരണമാണ് പൂജ ഫലിക്കാതിരുന്നതെന്ന് പറഞ്ഞ ഷാഫി ഒരിക്കൽ കൂടി നരബലി നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇയാൾ തന്നെയാണ് പിന്നീട് കൊച്ചിയിൽ നിന്ന് പത്മയെ കൂട്ടിക്കൊണ്ടുവന്നത്. കേസിലെ പ്രതിയായ ഭഗവല്‍ സിംഗ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയനാണ് . ചെറു കവിതകള്‍ ഫേസ്ബുക്കിലൂടെ ഭഗവല്‍ സിംഗ് പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ എഴുതുന്ന പലരും ഭഗവല്‍ സിംഗിന്‍റെ ഫേസ്ബുക്ക് ഫ്രണ്ട്സ് ലിസ്റ്റിലുണ്ട്. സാമൂഹിക മാധ്യമങ്ങളിലും പൊതുവിടങ്ങളിലും പൊതുപരിപാടികളിലും നിരന്തരം ജനസമ്പർക്കം പുലർത്തിയിരുന്ന ആളായിരുന്നു ഭഗവൽ സിങ്മർമ്മ ചികിത്സ വിദഗ്ധന്‍ എന്നായിരുന്നു ഇദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ ആളുകൾ വന്നു പോകുന്നതിനെക്കുറിച്ച് തങ്ങൾക്ക് സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വൽഷങ്ങളായി ഇവർ ഇവിടെ തിരുമ്മൽ കേന്ദ്രം നടത്തി വരികയായിരുന്നു. രണ്ടുപേർ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം കടവന്ത്ര പോലീസ് എത്തി ഇവരെ അറസ്റ്റു ചെയ്തു കൊണ്ടു പോയിരുന്നു. എന്നാൽ അയൽക്കാർ ഇക്കാര്യങ്ങളൊന്നും വ്യക്തമായിരുന്നില്ല. ചൊവ്വാഴ്ച പോലീസ് എത്തിയപ്പോൾ മാത്രമാണ് നാട്ടുകാർ ഞെട്ടിക്കുന്ന വിവരങ്ങൾ അറിയുന്നത്.