പേരന്‍പിന് ശേഷം റാം സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രത്തിന് ‘ഏഴു കടല്‍, ഏഴു മലൈ’ എന്ന് പേരിട്ടു. മാനാട് എന്ന ചിത്രമൊരുക്കിയ സുരേഷ് കാമാച്ചിയാണ് നിര്‍മ്മാണം.നിവിൻ പോളിയുടെയും സംവിധായകൻ റാമിന്റെയും പിറന്നാളിനോടനുബന്ധിച്ചാണ് ടൈറ്റിൽ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ അഞ്ജലിയും സൂരിയും കേന്ദ്ര കഥാപാത്രങ്ങളാണ്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
നിവിൻ പോളിയുടെ മൂന്നാം തമിഴ് ചിത്രമാണിത്. തമിഴിനൊപ്പം മലയാളത്തിലും ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. ചെന്നൈ, രാമേശ്വരം എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്
നിവിൻ പോളിയുടേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം ‘സാറ്റര്‍ഡേ നൈറ്റ്’ ആണ്. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘സ്റ്റാന്‍ലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്.