കരൾ രോഗം പിടിപെട്ടു ചികിത്സയിൽ കഴിയുന്ന നടൻ വിജയൻ കാരന്തൂരിന്റെ ചികിത്സാ ചെലവിനായി ഒരു ദിവസത്തെ ഓട്ടം മാറ്റിവെച്ച കുന്ദമംഗലം ഓട്ടോറിക്ഷ ഡ്രൈവറും കലാകാരനുമായ പ്രജീഷ് എന്ന കുട്ടൻ നൽകിയത് 2470 രൂപ.കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു ആശയവുമായി പ്രജീഷ് കടന്നുവന്നത്.ഒരു ദിവസം ഓട്ടോ ഓടിച്ചു ലഭിക്കുന്ന പണം അദ്ദേഹത്തിന്റെ ചികിത്സാ ചിലവിലേക്ക് സംഭാവന ചെയ്യുക,ചികിത്സകളെല്ലാം പൂർത്തിയായി പഴയ പ്രസരിപ്പോടെ ആരോഗ്യവാനായി അദ്ദേഹം തിരിച്ചു വരുന്നത് കാണാൻ അത്രമേൽ ആഗ്രഹമുണ്ട് പ്രജീഷിന്,ഈ ഉദ്യമത്തിനായി ഇറങ്ങിയപ്പോൾ കെ എഎസ് ആർടിസി ഡ്രൈവറായായചന്ദ്രബാബുവിനോടും,സിൽവർ ഹിൽസ് സ്കൂൾ സ്റ്റാഫ് അമൃത ദീപക്കിനോടും പ്രത്യേകം കടപ്പാടും പ്രജീഷ് അറിയിക്കുന്നു.വിജയൻ കാരന്തൂരിനായി ചികിത്സ സഹായ കമ്മിറ്റിയടക്കം ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.അദ്ദേഹത്തെ പോലെ കഴിവുള്ള കലാകാരനെ നാടിനാവശ്യമാണെന്ന ബോധ്യം ഒരു ചെറിയ സഹായഹസ്തം നീട്ടാൻ കാരണമാകുന്നുവെന്ന് വേണം പറയാൻ.അഞ്ചുവർഷമായി തുടരുന്ന വിജയൻ കാരന്തൂരിന്റെ രോഗം കഴിഞ്ഞ മൂന്ന് മാസമായി മൂർദ്ധന്യാ വസ്ഥയിലാണ്.കരൾ മാറ്റിവക്കുകയാണ് മുമ്പിലുള്ള ഏക മാർഗം. അത് കുറഞ്ഞ ദിവസങ്ങൾക്കകം നടത്തുകയും വേണം.ഇതിനകം വലിയൊരു സംഖ്യ ചികിത്സക്ക് വേണ്ടി ചെലവ് വന്നിട്ടുണ്ട്. കരൾ മാറ്റിവെക്കുന്നതിനും പരിശോധനക്കും തുടർചികിത്സക്കും 50 ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്.കൂടാതെ കരൾ ദാതാവിനെ കണ്ടെത്തുകയും വേണം. അദ്ദേഹത്തെ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരൻ നാടും നാട്ടുകാരും ഒന്നിച്ചു ചേർന്ന് നിന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
സഹായത്തിനായി തുക അയക്കേണ്ട അക്കൗണ്ട് നമ്പർ;110074549282 (കാനറാ ബാങ്ക് കുന്ദമംഗലം ബ്രാഞ്ച് )

