കുന്ദമംഗലം :
വിമൻ ജസ്റ്റിസ് മൂവ്മെന്റ് കുന്ദമംഗലം നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്നു. സ്ത്രീകൾക്ക് നേരെ നടക്കുന്ന ഒട്ടനവധി പീഡനങ്ങൾക്കും അതിക്രമങ്ങൾക്കും എതിരിൽ നീതിയുടെ പക്ഷത്ത് നിന്ന് പോരാടാൻ ഉയർന്ന് വന്ന സ്ത്രീ സംഘടനയാണ് വിമൻ ജസ്റ്റിസ് മൂവ്മെന്റ് എന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി പറഞ്ഞു. കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജില്ല കമ്മിറ്റി അംഗം റംല ഷാനവാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി കൺവീനറായി എംഎ. സുമയ്യ, അസി. കൺവീനറായി ഫസ്ന കളൻതോട്, ബുഷ്‌റ പെരുവയൽ എന്നിവരെ തെരെഞ്ഞെടുത്തു. വിവിധ പഞ്ചായത്ത് കമ്മിറ്റികളുടെ കൺവീനർമാരായി ഹഫ്സ (കുന്ദമംഗലം), ഹാജറ (ചാത്തമംഗലം), സാബിജ (പെരുവയൽ), നസ്‌ല (മാവൂർ), ഹാജറ (ഒളവണ്ണ) എന്നിവരെ തെരെഞ്ഞെടുത്തു. ജില്ല സെക്രട്ടറി തൗഹീദ അൻവർ, ബൽക്കീസ് എന്നിവർ ഇലക്ഷന് നേതൃത്വം നൽകി. മികച്ച അധ്യാപികക്കുള്ള ‘ഗുരു ശ്രേഷ്ഠ’ പുരസ്കാരം നേടിയ മൈമൂനയെ ആദരിച്ചു. മിൻഹ നസ്രിൻ ഗാനം ആലപിച്ചു. ഫസ്ന സ്വാഗതം പറഞ്ഞു.
ഫോട്ടോ : മികച്ച അധ്യാപികക്കുള്ള ‘ഗുരു ശ്രേഷ്ഠ’ പുരസ്കാരം നേടിയ മൈമൂനക്ക് വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി ഉപഹാരം നൽകുന്നു.
വിമൻ ജസ്റ്റിസ് മൂവ്മെന്റ് മണ്ഡലം കൺവെൻഷൻ

