International

പ്രമുഖ ആക്​ടിവിസ്​റ്റ് സ്വാമി അഗ്​നിവേശ്​ അന്തരിച്ചു

ആര്യസമാജ പണ്ഡിതനും സാമൂഹ്യപ്രവർത്തകനുമായിരുന്ന സ്വാമി അഗ്നിവേശ് അന്തരിച്ചു. 80 വയസ്സായിരുന്നു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ന്യൂഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്.

വിവിധ അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് ചൊവ്വാഴ്ച മുതൽ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ആര്യസമാജത്തിന്റെ ആശയങ്ങൾ അടിസ്ഥാനമാക്കി 1970ൽ ആര്യസഭ എന്നൊരു പാർട്ടി രൂപീകരിച്ചിരുന്നു. എംഎൽഎ ആയും പ്രവർത്തിച്ചിട്ടുണ്ട്. സ്ത്രീ വിമോചനത്തിന്റെ വക്താവായിരുന്നു സ്വാമി അഗ്നിവേശ്. പെൺഭ്രൂണഹത്യക്കെതിരെയും പോരാട്ടം നടത്തി.

സംഘ്പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തോട് എന്നും വിമർശനമുന്നയിച്ച വ്യക്തിത്വമായിരുന്നു. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെ പിന്തുണച്ച് അദ്ദേഹം രംഗത്തുവന്നിരുന്നു .

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!