കോഴിക്കോട് : രോഗവ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന കോവിഡ് ആന്റിജൻ പരിശോധനയിൽ 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കുന്ദമംഗലം,ചാത്തമംഗലം,കുറുവട്ടൂർ പഞ്ചായത്തുകളിലെ ആളുകൾക്കാണ് ഇന്ന് പരിശോധന നടത്തിയത്. ഇതിൽ ആറു പേർ കുന്ദമംഗലം പഞ്ചായത്തിൽ ഉള്ളവരും, മൂന്നു പേർ മറ്റു പഞ്ചായത്തുകളിൽ നിന്നും ഉള്ളവരാണ്.
203 പേക്കാണ് ഇന്ന് ആകെ പരിശോധന സംഘടിപ്പിച്ചത് ഇതിൽ 75 പേർക്ക് ആന്റിജൻ പരിശോധനയും, 128 പേർക്ക് ആർ ടി പി സി ആർ പരിശോധനമയുമാണ് ഇന്ന് ആരോഗ്യവകുപ്പ് സംഘടിപ്പിച്ചത്. ആർ ടി പി സി ആർ പരിശോധന ഫലം രണ്ടു ദിവസത്തിനകം പുറത്ത് വരും.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെആറാം വാർഡിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്കും (സ്ത്രീകൾ 2, പുരുഷൻ 1), വാർഡ് പതിനൊന്നിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കത്തിൽ നിന്നും 2 പേർക്കും, വാർഡ് 23 ഒരാൾക്കും (കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ പിതാവ് ) ഉൾപ്പടെ ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചത് .
ചാത്തമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിലെ 28 വയസുള്ള യുവാവിനും, കുരുവട്ടൂർ ഗ്രാമ പഞ്ചായത്തിനു കീഴിലെ പറമ്പിൽ ബസാർ പ്രദേശത്തെ 12 ,16 വയസുള്ള പെൺകുട്ടികൾക്കുമാണ് രോഗം സ്ഥിരീകരിച്ച മറ്റു പഞ്ചായത്തിൽ ഉള്ളവർ. ഇതിൽ കുരുവട്ടൂർ പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ച പെൺകുട്ടികൾ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ഇരുപത്തൊന്നാം വാർഡിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കത്തിലുള്ളവരാണ്.