ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പിലാതോട്ടത്തിൽ ആറങ്ങാട്ട് റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
എം.എൽ.എയുടെ
ആസ്തി വികസന ഫണ്ടിൽനിന്ന് ലഭ്യമാക്കിയ 23 ലക്ഷം രൂപ ചെലവിലാണ് റോഡിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്.
എൻ.ഐ.ടി കൊടുവള്ളി റോഡിൽ നിന്ന് ആരംഭിച്ച് ആർ.ഇ.സി മലയമ്മ റോഡിലേക്കെത്തുന്ന ഒരു ബൈപ്പാസായാണ് ഈ റോഡ് ഇപ്പോൾ മാറിയിട്ടുള്ളത്. പുള്ളാവൂരിൽ നിന്ന് ചേനോത്തേക്ക് എത്തിച്ചേരാനുള്ള എളുപ്പ മാർഗ്ഗം കൂടിയാണ് ഈ റോഡ്.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന അധ്യക്ഷത വഹിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ
മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം സാമി, മെമ്പർ സി. ബിജു, എരോത്ത് ഉസ്മാൻ, എഞ്ചിനീയർ അബ്ദുറഹിമാൻകുട്ടി പ്രസംഗിച്ചു. വാർഡ് മെമ്പർ പി.വി ഹസീന സ്വാഗതവും കെ.പി.എ റഹ്മാൻ നന്ദിയും പറഞ്ഞു.