രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. തുടർച്ചയായ ദിവസങ്ങളിൽ രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന കണക്കുകൾ 95000 കടന്നു 24 മണിക്കൂറിനിടെ 96,551 പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തു
ഇന്ത്യയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു. ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 45,62,415 ആയി. മരണ നിരക്കിലും വാൻ വർധനവ് രേഖപെടുത്തുകയാണ് രാജ്യത്ത് 1,209 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 76,271 ആയി
ഇതുവരെ 35,42,664 പേര്‍ രോഗമുക്തരായി. 77.65 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 5.40 കോടി കോവിഡ് പരിശോധനകളാണ് വ്യാഴാഴ്ച വരെ രാജ്യത്ത് നടത്തിയതെന്ന് ഐസിഎംആര്‍ അറിയിച്ചു.

