Kerala kerala

വിഭജന ഭീതി ദിനം ആഘോഷിക്കണം; വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍

ന്യൂഡല്‍ഹി: വിഭജന ഭീതി ദിനം ആഘോഷിക്കണമെന്ന വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വൈസ് ചാന്‍സിലര്‍മാര്‍ക്കാണ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. ആഗസ്റ്റ് 14ന് ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കണമെന്നാണ് ആഹ്വാനം.

2021ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിഭജനഭീതി ദിനം ആചരിക്കണമെന്ന് ആഹ്വാനം ചെയ്തത്. കഴിഞ്ഞ വര്‍ഷം യു.ജി.സിയും സമാനമായ നിര്‍ദേശം നല്‍കിയിരുന്നു. സര്‍വകലാശാലകളില്‍ വിഭജന ഭീതി ദിനം ആചരിക്കണമെന്നായിരുന്നു നിര്‍ദേശം. ഗവര്‍ണര്‍ നിലവില്‍ നല്‍കിയ നിര്‍ദേശപ്രകാരം വൈസ്ചാന്‍സിലര്‍മാരും വിദ്യാര്‍ഥികളും അധ്യാപകരും ആഘോഷത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

സര്‍വകലാശാലകള്‍ക്ക് വിഷയത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കാം. വിഭജനത്തിന്റെ ഭീകരത തുറന്ന് കാട്ടുന്ന നാടകങ്ങള്‍ സംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്. സര്‍വകലാശാലകളോട് ആക്ഷന്‍ പ്ലാന്‍ നല്‍കാന്‍ ചാന്‍സലര്‍ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാന്‍ സാധിക്കില്ല. വിദ്വേഷവും അക്രമവും കാരണം നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരിമാരും സഹോദരങ്ങളും പലായനം ചെയ്യപ്പെടുകയും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി, ആഗസ്ത് 14 വിഭജന ഭീതി അനുസ്മരണ ദിനമായി ആചരിക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി 2021ല്‍ എക്‌സില്‍ കുറിച്ചത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!