Kerala kerala

ബെവ്‌കോയുടെ ഡോര്‍ ഡെലിവറി മദ്യവില്‍പ്പന ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കില്ല

തിരുവനന്തപുരം: ബെവ്‌കോയുടെ ഡോര്‍ ഡെലിവറി മദ്യവില്‍പ്പന ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ വിവാദങ്ങള്‍ക്ക് നില്‍ക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.വിവിധ ഇടങ്ങളില്‍ നിന്നുള്ള എതിര്‍പ്പും സര്‍ക്കാരിനെ പിന്നോട്ട് വലിച്ചിട്ടുണ്ട്.

ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കാനും വരുമാനം വര്‍ധിപ്പിക്കാനും ഓണ്‍ലൈന്‍ വഴി മദ്യത്തിന്റെ ഡോര്‍ ഡെലിവറി നടത്തണമെന്നാണ് ബെവ്‌കോ ശിപാര്‍ശ നല്‍കിയത്.

നിലവിലെ മദ്യനയത്തിലും, നിയമനിര്‍മ്മാണത്തില്‍ മാറ്റം വരുത്തേണ്ട ശിപാര്‍ശയാണ് ബെവ്വോ നല്‍കിയിട്ടുള്ളത്.കോവിഡ് സമയത്തടക്കം ഓണ്‍ലൈന്‍ മദ്യ വില്പന ശിപാര്‍ശ സര്‍ക്കാരിന്റെ മുന്നിലേക്ക് വന്നെങ്കിലും അന്ന് തള്ളിക്കളഞ്ഞിരുന്നു.തദ്ദേശ , നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ മദ്യ വില്പന നടത്തണമെന്ന ബെവ്‌കോ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കില്ല.

ലഹരി വിരുദ്ധ ക്യാമ്പയിനുകള്‍ നടക്കുന്ന സമയത്ത് ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് അംഗീകാരം നല്‍കിയാല്‍ അത് വലിയ വിമര്‍ശനത്തിനിടയാക്കും എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. വരുമാനം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ശിപാര്‍ശ നല്‍കിയത് എന്നാണ് എക്‌സൈസ് വകുപ്പ് വിശദീകരിക്കുന്നത്.

എന്നാല്‍ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ വിവാദ തീരുമാനമെടുത്ത് വിമര്‍ശനങ്ങള്‍ക്ക് വഴി കൊടുക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നിലവിലെ തീരുമാനം.എന്നാല്‍ വീര്യം കുറഞ്ഞ മദ്യം വിപണിയില്‍ എത്തിക്കാന്‍ വേണ്ടിയുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുണ്ട്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!