മലപ്പുറം: മൂത്തേടം പാലാങ്കരയില്‍ മുള്ളന്‍പന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബാലംകുളം സ്വദേശി ഷഫീഖ് മോന്‍ എന്ന ബാവ (32) യാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. അതിരാവിലെ തന്റെ ഇറച്ചിക്കട തുറക്കാന്‍ കരുളായിയിലേക്ക് പോകുമ്പോഴാണ് മുള്ളന്‍ പന്നി ബൈക്കിന് കുറുകെ ചാടിയത്. നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു മറിയുകയായിരുന്നു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മുള്ളന്‍പന്നി കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

