Kerala News

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാകാര്യത്തില്‍ സി.പി.എമ്മോ സര്‍ക്കാരോ ഇടപെടേണ്ട ഒരു കാര്യവും ഉണ്ടായിട്ടില്ല; വി ഡി സതീശൻ

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാകാര്യത്തില്‍ സി.പി.എമ്മോ സര്‍ക്കാരോ ഇടപെടേണ്ട ഒരു കാര്യവും ഉണ്ടായിട്ടില്ലെന്ന് പ്രാതിപക്ഷ നേതാവ് വി ഡി സതീശൻ. കുടുംബവും പാര്‍ട്ടിയും ഏറ്റവും ഭംഗിയായി അദ്ദേഹത്തിന്റെ ചികിത്സ നടത്തിയിട്ടുണ്ടെന്നും കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് പറഞ്ഞു. വിദേശത്തും ഇന്ത്യയിലും കേരളത്തിലുമായി അദ്ദേഹത്തിന് നല്‍കാവുന്ന മികച്ച ചികിത്സ നല്‍കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ സഹധര്‍മ്മിണിയും മൂന്ന് മക്കളും കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ആലോചിച്ചാണ് എല്ലാ തീരുമാനങ്ങളുമെടുത്തതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാകാര്യത്തില്‍ സി.പി.എമ്മോ സര്‍ക്കാരോ ഇടപെടേണ്ട ഒരു കാര്യവും ഉണ്ടായിട്ടില്ല. കുടുംബവും പാര്‍ട്ടിയും ഏറ്റവും ഭംഗിയായി അദ്ദേഹത്തിന്റെ ചികിത്സ നടത്തിയിട്ടുണ്ട്. 2019-ലാണ് ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടത്തിയ ബയോപ്‌സിയിലാണ് അദ്ദേഹത്തിന് രോഗമുള്ളതായി കണ്ടെത്തിയത്. അതേ വര്‍ഷം ഒക്ടോബറില്‍ അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടുപോയി. അവിടുത്തെ ചികിത്സയ്ക്ക് ശേഷം നാട്ടില്‍ തുടര്‍ ചികിത്സ നടത്താന്‍ അവര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് 2019-ല്‍ തന്നെ വെല്ലൂരില്‍ പ്രവേശിപ്പിച്ചു. അതിനു ശേഷം പ്രത്യേക ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക് കൊണ്ടുപോയി.

2022-ല്‍ ആരോഗ്യസ്ഥതിയില്‍ ചെറിയ മാറ്റമുണ്ടായപ്പോള്‍ രാജഗിരിയില്‍ പ്രവേശിപ്പിച്ചു. നവംബറില്‍ വീണ്ടും ജര്‍മ്മനിയിലേക്ക് പോയി. അവിടെ നിന്നുള്ള ഉപദേശ പ്രകാരം ബെംഗലുരുവില്‍ ചികിത്സ നടത്തി. ഭേദമായി വീട്ടില്‍ വിശ്രമിക്കുന്നതിനിടെ നിമോണിയ ബാധിച്ചതിനെ തുടര്‍ന്ന് മിംസില്‍ പ്രവേശിപ്പിച്ചു. നിമോണിയ കുറഞ്ഞെന്നും പുറത്തേക്ക് കൊണ്ടു പോകാമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് കെ.സി വേണുഗോപാല്‍ ആശുപത്രിയില്‍ എത്തുകയും പ്രത്യേക വിമാനത്തില്‍ ഉമ്മന്‍ ചാണ്ടിയെ ബെംഗലുരുവിലേക്ക് കൊണ്ടു പോയി. തുടര്‍ന്ന് മരിക്കുന്നത് വരെ വരെ ബെംഗലുരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വിദേശത്തും ഇന്ത്യയിലും കേരളത്തിലുമായി അദ്ദേഹത്തിന് നല്‍കാവുന്ന മികച്ച ചികിത്സ നല്‍കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ സഹധര്‍മ്മിണിയും മൂന്ന് മക്കളും കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ആലോചിച്ചാണ് എല്ലാ തീരുമാനങ്ങളുമെടുത്തത്. ഇപ്പോള്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിക്കുന്നതിന് വേണ്ടിയാണ് സി.പി.എം മൂന്നാംകിട ആരോപണം മൂന്നാംനിര നേതാക്കളെക്കൊണ്ട് പറയിപ്പിക്കുന്നത്.

മുന്‍ മുഖ്യമന്ത്രിയുടെ ചികിത്സയെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റിയുണ്ടാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഒരു ചികിത്സയും നല്‍കിയിട്ടില്ല. കുടുംബത്തിലെ നാല് പേരും മാറിമാറി അദ്ദേഹത്തിന്റെ സമീപത്തുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയും രോഗവിവരം സംബന്ധിച്ച് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കെ.സി വേണുഗോപാലും കൃത്യമായി അന്വേഷിച്ചിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും അദ്ദേഹത്തിനൊപ്പം നിന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് സമയത്ത് വിവാദമുണ്ടാക്കുന്നതിനെ കുറിച്ച് ഒന്നും പറയാനില്ല.

മത്സരത്തെ രാഷ്ട്രീയമാക്കുമെന്ന് തിരുവനന്തപുരത്ത് വച്ച് കേമത്തില്‍ പ്രഖ്യാപിച്ചവര്‍ ഇവിടെയെത്തി തരംതാണം പ്രചരണം നടത്തുകയാണ്. ഇത് സി.പി.എമ്മിന്റെ സ്ഥിരം പരിപാടിയാണ്. ഇതൊക്കെ ജനങ്ങള്‍ക്ക് ബോധ്യപ്പെടും.

സഭാ വിശ്വാസം അനുസരിച്ച് ഈ മാസം 26 വരെ മുടങ്ങാതെ പള്ളിയില്‍ ആരാധന നടക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കൊണ്ട് ഉമ്മന്‍ ചാണ്ടിയുടെ നാല്‍പ്പതാം ദിവസത്തെ ആരാധന വേണ്ടെന്ന് പറയാനാകില്ല. അതൊക്കെ കുടുംബത്തിന്റെ തീരുമാനമാണ്. പള്ളിയില്‍ എല്ലാദിവസവും പ്രാര്‍ത്ഥനയുണ്ട്. അത് മതപരമായ വിശ്വാസത്തിന്റെ ഭാഗമാണ്. അതിലൊക്കെയാണ് സി.പി.എം നേതാക്കള്‍ കയറിപ്പിടിക്കുന്നത്. ചാണ്ടി ഉമ്മന്‍ പള്ളിയില്‍ പോകാന്‍ പാടില്ല, സ്വന്തം പിതാവിന്റെ കല്ലറയുള്ള പള്ളിയിലേക്ക് നാല്‍പത് ദിവസത്തെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കരുത് എന്നൊക്കെയാണ് സി.പി.എം ആവശ്യപ്പെടുന്നത്. വാ തുറന്ന് എന്തെങ്കിലും രാഷ്ട്രീയം പറഞ്ഞാല്‍ സി.പി.എം പ്രതിക്കൂട്ടിലാകും. അതുകൊണ്ടാണ് ചികിത്സ, പള്ളി, പ്രാര്‍ത്ഥന എന്നൊക്കെ പറയുന്നത്. ചാണ്ടി ഉമ്മന്‍ പള്ളിയില്‍ പോകേണ്ടെന്ന് കോണ്‍ഗ്രസ് പറയണോ? അത്രത്തോളം തരംതാഴുകയാണ് സി.പി.എം.

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുള്ളത് അഴിമതിയാണ്. അഴിമതി നിയമസഭയില്‍ ഉന്നയിക്കാന്‍ റൂള്‍സ് ഓഫ് പ്രൊസീജിയര്‍ പ്രകാരമുള്ള നടപടിക്രമമുണ്ട്. അതനുസരിച്ചേ ഉന്നയിക്കാനാകൂ. അല്ലാതെ പറയുന്നതില്‍ അഭംഗിയുണ്ട്. പിണറായി വിജയനെ പേടിച്ചിട്ടാണോ ഞങ്ങളൊക്കെ നടക്കുന്നത്. മറുപടി പറയട്ടെ അപ്പോള്‍ കാണാം. ഒന്നും പറയാറില്ലല്ലോ. ഇത്രയും ഗുരുതരമായ ആരോപണം വന്നിട്ടും പത്രസമ്മേളനം നടത്തി മാധ്യമങ്ങളോട് പറയാനുള്ള ധൈര്യം പോലും മുഖ്യമന്ത്രിക്കില്ല. നോക്കിയെങ്കിലും വായിക്കാനുള്ള ധൈര്യം പിണറായി വിജയനുണ്ടോ? ചെറുപ്പക്കാരായ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം പോലും നേരിടാന്‍ ധൈര്യമില്ലാത്ത മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മുന്നില്‍ എങ്ങനെ മറുപടി പറയും. മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി വാ തുറന്നിട്ട് ആറ് മാസമായി. മോദിക്ക് പഠിക്കുകയാണ്. പത്രസമ്മേളനം നടത്താനെങ്കിലും ധൈര്യമുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ചോദിക്കണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!