കേരള സ്റ്റേറ്റ് വ്യാപാരി വ്യവസായി സമിതി കുന്ദമംഗലം മേഖലാ കമ്മിറ്റി പോസ്റ്റോഫീസ് ധര്‍ണ്ണ നടത്തി. ജില്ല കമ്മിറ്റി മെമ്പറും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പറുമായ സിഎം.ബൈജു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം സൃഷ്ടിക്കുന്ന ജിഎസ്ടി കൗണ്‍സിലിന്റെ ജനവിരുദ്ധ നടപടികള്‍ പിന്‍വലിക്കുക, പ്ലാസ്റ്റിക് നിരോധനം ബദല്‍ ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാതെ വ്യാപാരികളെ വേട്ടയാടരുത്. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 5% ജിഎസ്ടി പിന്‍വലിക്കുക. പേപ്പര്‍ കാരി ബാഗിന്റെ 18% ജിഎസ്ടി ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ധര്‍ണ നടത്തിയത്.
മേഖലാ സിക്രെട്ടറി എപി ദേവദാസന് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി മെമ്പര്‍ ബഷീര്‍ നീലാറമ്മല്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് അഭിവാദ്യം ചെയ്ത് സംസാരിച്ചു. രാജന്പാറപ്പുറത്ത് നന്ദി പറഞ്ഞു.

