National News

കശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ചാവേര്‍ ആക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു, രണ്ട് ഭീകരരെ വധിച്ചു

ജമ്മു കാശ്മീരിലുണ്ടായ ചാവേറാക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു.കാശ്മീരിലെ രജൗരിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. രാവിലെയോടെയായിരുന്നു സംഭവം. ചാവേര്‍ ആക്രമണം നടത്തിയ ഭീകരരെ സൈന്യം വധിച്ചു.

ദര്‍ഹാല്‍ താലൂക്കിലെ പര്‍ഗാല്‍ മേഖലയിലെ ക്യാമ്പിന് സമീപം ആയിരുന്നു സംഭവം. പ്രദേശത്ത് ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ സുരക്ഷാ സേന വ്യാപക പരിശോധന നടത്തിവരികയാണ്. ഇന്ന് രാവിലെ പരിശോധനയ്ക്കിടെ രണ്ട് പേര്‍ അതിര്‍ത്തി വഴി നുഴഞ്ഞ് കയറി ക്യാമ്പിന് സമീപത്തേക്ക് വരുന്നത് സുരക്ഷാ സേനയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇവരെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു.

ഇതിനിടെ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ഇതോടെ പ്രദേശത്ത് ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു. ആക്രമണത്തില്‍ അഞ്ചോളം സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ അടുത്തുള്ള സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!