ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയും ജ്വല്ലറി മാനേജിങ് ഡയറക്ടറുമായ പൂക്കോയ തങ്ങള്‍ കീഴടങ്ങി. േഹാസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അഭിഭാഷകനൊപ്പമെത്തി കീഴടങ്ങിയത്.. ഒമ്പത് മാസമായി ഒളിവിലായിരുന്ന ഇയാള്‍ക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ പൂക്കോയ തങ്ങളടെ മകന്‍ ഹിഷാമിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കേസില്‍ മഞ്ചേശ്വരം മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് നേതാവും ജ്വല്ലറിയുടെ ചെയര്‍മാനായിരുന്ന എം.സി.കമറുദ്ദീനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.നിലവില്‍ അദ്ദേഹം ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. കമറുദ്ദീനെ പിടികൂടിയതിന് പിന്നാലെയാണ് ടി.കെ.പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയത്.
ജ്വല്ലറിയുടെ കാസര്‍കോട് ശാഖയിലേക്ക് 749 പേരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 77 കേസുകളോളം ഇവരുടെ പേരിലുണ്ട്.