ഹാൾമാർക്ക് ടെസ്റ്റിംഗ് കേന്ദ്രങ്ങൾ സർക്കാർ ഉടമസ്ഥതയിൽ ആവിശ്യാനുസരണം സ്ഥാപിക്കുക, വിൽപ്പന നികുതിയുടെ പേരിൽ ജി എസ് ടി ഉദ്യോഗസ്ഥർ ആഭരണ തൊഴിലാളികളെ ദ്രോഹിക്കുന്ന ത് അവസാനിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് ആഭരണ നിർമ്മാണ തൊഴിലാളി യൂണിയൻ (CITU) ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം പോസ് റ്റോഫിസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കോഡിനേഷൻ കമ്മറ്റികൺവീനർ പ്രമോദ് ഉദ്ഘാടനം ചെയ്തു. പി കെ സുരേഷ് ബാബു, വി ടി വൽസൺ, സതീഷൻ വി ടി, രാധാകൃഷ്ണൻ കെ ടി, രഞ്ജുൽ കെ എന്നിവർ പ്രസംഗിച്ചു
ആഭരണ തൊഴിലാളികൾ പ്രതിഷേധ ധർണ്ണ നടത്തി

