Kerala News

മദ്യം വാങ്ങാൻ പുതിയ മാർഗനിർദേശം;ആർടിപിസിആർ ടെസ്‌റ്റോ, വാക്‌സിൻ സർട്ടിഫിക്കറ്റോ വേണം;മാളുകള്‍ ഇന്ന് മുതല്‍ തുറക്കും

ഇനി മുതല്‍ മദ്യം വാങ്ങണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ കോവിഡ് നിബന്ധനകള്‍ അനുസരിക്കണം. ഒരു ഡോസ് വാക്സിനെടുത്തതിന്റെ രേഖയോ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റോ ഉള്ളവർക്കു മാത്രമേ മദ്യം വാങ്ങാനാകൂ. ബുധനാഴ്ച മുതൽ ബിവറേജ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകളിലടക്കം ഈ നിബന്ധന നടപ്പാക്കും.

ഇന്ന് മുതല്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലറ്റുകളില്‍ പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരും. ഔട്ട്ലെറ്റുകള്‍ക്ക് മുന്‍പില്‍ ഇത് സംബന്ധിച്ച് നോട്ടീസ് പതിപ്പിക്കാന്‍ കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കുള്ള നിബന്ധനകള്‍ മദ്യവില്‍പ്പനയ്ക്കും ബാധകമാണെന്നാണ് ഇന്നലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആർ WIPR) എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.

ഓണത്തിന് ആള്‍ക്കൂട്ടമുണ്ടാവുന്ന പരിപാടികള്‍ അനുവദിക്കില്ല. ബീച്ചുകളില്‍ നിയന്ത്രണമുണ്ടാകും ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമാകും വഴിയോരക്കച്ചവടം അനുവദിക്കുകയുള്ളു. മാളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് മുതല്‍ തുറക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!